കെ.എസ്.യു നേതാവിനെ കാപ്പ ചുമത്തി ജയിലിലടച്ചത് ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹറിനെതിരായ കാപ്പയാണ് റദ്ദാക്കിയത്.

Update: 2022-12-06 13:04 GMT

കൊച്ചി: കെ.എസ്.യു ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തിയ ജയിലിലടച്ചത് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹറിനെതിരായ കാപ്പയാണ് റദ്ദാക്കിയത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കാപ്പ ചുമത്തിയതെന്ന് കോടതി പറഞ്ഞു. തിരുവനന്തപുരം ലോ കോളജ് വിദ്യാർഥിയാണ് ബുഷർ ജംഹർ.

180 ദിവസമായി ബുഷർ വിയ്യൂർ ജയിലിലാണ്. ഇന്ന് തന്നെ അദ്ദേഹത്തെ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇമെയിൽ വഴി ഉത്തരവ് ജയിൽ സൂപ്രണ്ടിന് അയക്കാനും കോടതി നിർദേശിച്ചു. ബുഷറിന്റെ ഉമ്മ ജഷീല നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. ജൂൺ 27-നാണ് ബുഷറിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News