കെട്ടിക്കിടക്കുന്നത് 7202 കേസുകൾ; പ്രത്യേക എൻഡിപിഎസ് കോടതികൾ സ്ഥാപിക്കുന്നതില്‍ സർക്കാർ നിലപാട് തേടി ഹൈക്കോടതി

നിലവിൽ കേരളത്തിൽ 7202 എൻഡിപിഎസ് കേസുകൾ വിചാരണ കാത്ത് കെട്ടിക്കിടക്കുന്നതിനാല്‍, കേസിന്റെ വിചാരണ വേഗത്തിലാക്കുന്നത് സംബന്ധിച്ചാണ് ഹൈക്കോടതി നിലപാട് തേടിയത്.

Update: 2025-09-25 17:15 GMT

കൊച്ചി: സംസ്ഥാനത്ത് പ്രത്യേക എൻഡിപിഎസ് കോടതികൾ സ്ഥാപിക്കുന്നതിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി. നിലവിൽ കേരളത്തിൽ 7202 എൻഡിപിഎസ് കേസുകൾ വിചാരണ കാത്ത് കെട്ടിക്കിടക്കുന്നതിനാല്‍, കേസിന്റെ വിചാരണ വേഗത്തിലാക്കുന്നത് സംബന്ധിച്ചാണ് ഹൈക്കോടതി നിലപാട് തേടിയത്.

കോഴിക്കോടും ഇടുക്കിയിലും മാത്രമാണ് പ്രത്യേക എൻഡിപിഎസ് കോടതികൾ പ്രവർത്തിക്കുന്നത്. ബാക്കി ജില്ലകളിൽ, ഇത്തരം കേസുകളുടെ വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിന് പ്രത്യേക എൻഡിപിഎസ് കോടതികൾ സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് സംസ്ഥാന സർക്കാരിനോട് കോടതി നിലപാട് തേടിയത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് കൂടുതൽ എൻഡിപിഎസ് കേസുകൾ വിചാരണ കാത്തുകിടക്കുന്നത്.

ഫോറൻസിക് ലാബുകളുടെ പ്രവർത്തനത്തിന് ഉദ്യോഗസ്ഥ ക്ഷാമം ഉണ്ടെങ്കിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയോടും കോടതി വിശദീകരണം തേടി. 15 ദിവസത്തിനകം നിലപാട് അറിയിക്കാനാണ് ഹൈക്കോടതി നിർദേശം. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വ്യാപനം തടയുന്നതിന് ജാഗ്രത സമിതികളും ക്ലബ്ബുകളും പോലെയുള്ള പ്രത്യേക സമിതികൾ രൂപീകരിക്കുന്നത് ഉചിതമാകില്ലേ എന്നും കോടതി ചോദിച്ചു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News