നിലമ്പൂരിൽ വീടുകയറി ആക്രമണം; പരാതിക്കാരൻ കൊലക്കേസ് പ്രതി

സെക്രട്ടേറിയറ്റിനുമുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കണ്ടെത്തിയത്. നിലമ്പൂർ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിൻ ആണ് പിടിയിലായത്.

Update: 2022-05-10 16:29 GMT

മലപ്പുറം: നിലമ്പൂർ മുക്കട്ടയിൽ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പരാതിക്കാരൻ കൊലക്കേസിൽ പ്രധാന പ്രതിയെന്ന് സൂചന. സെക്രട്ടേറിയറ്റിനുമുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കണ്ടെത്തിയത്. നിലമ്പൂർ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിൻ ആണ് പിടിയിലായത്.

പാരമ്പര്യവൈദ്യനെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒന്നവർഷത്തോളമാണ് ബന്ദിയാക്കിവെച്ച് മർദിച്ചത്. മൃതദേഹം വെട്ടി നുറുക്കി ചാലിയാർ പുഴയിൽ തള്ളുകയായിരുന്നു. മൈസൂർ സ്വദേശി ഷാബാ ശരീഫ്(60) ആണ് കൊല്ലപ്പെട്ടത്. മരുന്നുകൂട്ടുകൾ പറഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാളെ മർദിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News