ഞാൻ ഒരു ഗ്രൂപ്പിന്റെയും ആളല്ല, വിവാദം എന്തിനെന്ന് മനസ്സിലാകുന്നില്ല: ശശി തരൂർ

താൻ ഒരു ഗ്രൂപ്പിന്റെയും ആളല്ല, നേതാക്കൾ കാണണമെന്ന് ആവശ്യപ്പെട്ടാൽ പോയി കാണുമെന്നും തരൂർ പറഞ്ഞു.

Update: 2022-11-23 13:37 GMT

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താൻ നടത്തിയ പരിപാടി വിവാദമാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് ശശി തരൂർ എം.പി. ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുമെന്നും അത് വിവാദമാക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. ആരെയും ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമയമുള്ളപ്പോഴെല്ലാം കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കാറുണ്ട്. മലബാർ ഭാഗത്തേക്ക് വരുന്നില്ലെന്ന് പലരും പരാതി പറഞ്ഞു. അതിനെ തുടർന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഏതാനും ദിവസങ്ങൾ മലബാറിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് വേദികളിലും കോൺഗ്രസിന് എതിരല്ലാത്ത വേദികളിലുമാണ് പങ്കെടുത്തത്. അതിൽ എന്താണ് വിവാദമെന്ന് അറിയില്ലെന്നും തരൂർ പറഞ്ഞു.

Advertising
Advertising

താൻ ഒരു ഗ്രൂപ്പിന്റെയും ആളല്ല, നേതാക്കൾ കാണണമെന്ന് ആവശ്യപ്പെട്ടാൽ പോയി കാണുമെന്നും തരൂർ പറഞ്ഞു. മന്നം ജയന്തിക്ക് ക്ഷണിച്ചത് അംഗീകാരമായാണ് കാണുന്നത്. മന്നം ജയന്തിക്ക് താൻ പോയാൽ ആർക്കാണ് ദോഷമെന്നും അദ്ദേഹം ചോദിച്ചു. 2024ൽ മത്സരിക്കുമോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News