കോഴിക്കോട് നവകേരള സദസ്സ് ഇന്നുമുതല്‍; മൂന്ന് ദിവസങ്ങളിലായാണ് ജില്ലയിലെ പര്യടനം

ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി

Update: 2023-11-24 01:05 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: കോഴിക്കോട് ജില്ലാ നവകേരള സദസ്സിന് ഇന്ന് തുടക്കമാകും. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ വടകര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഭാത യോഗത്തോടെ ജില്ലയിലെ പരിപാടികൾക്ക് തുടക്കമാകും. ഒന്‍പത് മണിക്ക് നടക്കുന്ന പ്രഭാതയോഗത്തില്‍ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവദിക്കും. 11 മണിക്ക് നാദാപുരം, വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്ര , 4.30 ന് കുറ്റ്യാടി, വൈകിട്ട് 6ന് വടകര മണ്ഡലം എന്നീ സമയക്രമങ്ങളിലാണ് ഇന്നത്തെ നവ കേരള സദസ്സുകൾ നടക്കുക. മൂന്ന് ദിവസങ്ങളിലായാണ് ജില്ലയിലെ പര്യടനം.

Advertising
Advertising

നവകേരള സദസ്സുകള്‍ നടക്കുന്ന വേദികളില്‍ പരിപാടിയുടെ രണ്ടു മണിക്കൂര്‍ മുമ്പ് വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഓരോ മണ്ഡലത്തിലും പൊതുജനങ്ങളില്‍ നിന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടർ സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് നിർദേശങ്ങള്‍ സ്വീകരിച്ചുതുടങ്ങും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News