ഡിസിസി അധ്യക്ഷന്മാരിൽ സമവായമായില്ല; കെപിസിസി പുനഃസംഘടനാ ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു

പട്ടിക പുറത്ത് വരാൻ രണ്ടാഴ്ച കൂടി വേണ്ടി വരുമെന്നാണ് സൂചന

Update: 2025-08-08 01:38 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി:കെപിസിസി പുനഃസംഘടനാ ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു. ഡിസിസി അധ്യക്ഷന്മാരിൽ സമവായമാകാത്തതിനെ തുടർന്നാണ് പിരിഞ്ഞത്. പട്ടിക പുറത്ത് വരാൻ രണ്ടാഴ്ച കൂടി വേണ്ടി വരുമെന്നാണ് സൂചന.

പത്താംതീയതിക്ക് മുമ്പ് ഭാരവാഹികളെ പ്രഖ്യാപിക്കാനായാണ് ഡൽഹിയിൽ  മാരത്തോൺ ചർച്ചകൾ നടത്തിയത്. എറണാകുളം,തൃശൂർ,കോഴിക്കോട്,കണ്ണൂർ ജില്ലാ അധ്യക്ഷന്മാരെനിലനിർത്താൻ ധാരണയിൽ എത്തിയിരുന്നു. എന്നാൽ തിരുവനന്തപുരം,കൊല്ലം,പാലക്കാട് ഡിസിസി അധ്യക്ഷന്മാരിൽ സമവായമായില്ല.

തിരുവനന്തപുരത്ത് ചെമ്പഴന്തി അനിലിനെ വി.ഡി സതീശൻ നിർദ്ദേശിച്ചപ്പോൾ കെ.സി വിഭാഗത്തിൽ നിന്ന് മണക്കാട് സുരേഷിൻ്റെ പേരാണ് ഉയർന്നത്. ശരത്ചന്ദ്ര പ്രസാദിനായി അടൂർപ്രകാശും നിലയുറപ്പിച്ചു. പാലക്കാട് സി.ചന്ദ്രന് വേണ്ടി ഷാഫി പറമ്പിലും ആലപ്പുഴയിൽ ബി.ബൈജുവിനായി ചെന്നിത്തലയും രംഗത്തിറങ്ങി.

Advertising
Advertising

വൈസ് പ്രസിഡണ്ടുമാരുടെയും ജനറൽ സെക്രട്ടറി ട്രഷറർ ഉൾപ്പെടെ 45 ലധികം ഭാരവാഹികൾക്കാണ് ധാരണ.80 സെക്രട്ടറിമാർ ഉണ്ടായേക്കും.തെരഞ്ഞെടുപ്പ്വർഷമായതിനാൽ ജംബോ കമ്മിറ്റിയാകുമെന്ന് ഉറപ്പായി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News