കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്

നേര്യമംഗലം ചാക്കോച്ചി വളവിൽ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയർ പൊട്ടി ബസ് താഴേക്ക് മറിയുകയായിരുന്നു.

Update: 2022-09-12 02:23 GMT

കൊച്ചി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. നേര്യമംഗലം ചാക്കോച്ചി വളവിൽ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയർ പൊട്ടി ബസ് താഴേക്ക് മറിയുകയായിരുന്നു.

ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബസ് ഉയർത്തിയാൽ മാത്രമേ അടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അറിയാനാവൂ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News