കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: ഇന്ന് നിർണായക ചർച്ച

മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം രാവിലെ പത്തരയ്ക്ക്

Update: 2022-09-05 01:05 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിർണായക യോഗം ഇന്ന്. രാവിലെ 10.30 ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോൺഫറൻസ് ഹാളിലാണ് യോഗം. ശമ്പള പ്രതിസന്ധി, ഡ്യൂട്ടി പരിഷ്‌കരണം എന്നിവയാണ് പ്രധാന അജണ്ട. ഇന്ന് മുതൽ ഭാഗികമായി ശമ്പള വിതരണം തുടങ്ങിയേക്കും. ജൂലൈ മാസത്തെ ശമ്പള മാത്രമാണ് നൽകുന്നത്.

ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളത്തിന് മാത്രം 160 കോടി രൂപ വേണം. ഇതിന് പുറമെയാണ് ഓണം ബോണസും അഡ്വാൻസും കൊടുക്കേണ്ടതുണ്ട്. സർക്കാർ അനുവദിച്ച തുകകൊണ്ട് നേർത്തെ എടുത്ത ബാങ്ക് ഓവർ ഡ്രാഫ്റ്റ് അടച്ചു തീർത്ത് വീണ്ടും 50 കോടി ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകാൻ ഉദ്ദേശിക്കുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News