ബിഹാർ തെരഞ്ഞടുപ്പ്: പ്രതിസന്ധി ഒഴിയാതെ മഹാസഖ്യം; സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

മുന്നണിയിലെ ചെറു പാർട്ടികളുടെ പിടിവാശിയാണ് സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോകാൻ കാരണമായത്.

Update: 2025-10-17 02:16 GMT

Photo| Special Arrangement

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞടുപ്പിൽ പ്രതിസന്ധി ഒഴിയാതെ മഹാസഖ്യം. ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസവും മഹാസഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. പ്രതിസന്ധി തുടരുന്നതിനിടെ കോൺഗ്രസ് 48 പേരുടെ പട്ടിക ഇന്നലെ പുറത്തിറക്കി. കഴിഞ്ഞദിവസം ആർജെഡിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.

മുന്നണിയിലെ ചെറു പാർട്ടികളുടെ പിടിവാശിയാണ് സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോകാൻ കാരണമായത്. വികാസ്ശീല്‍ ഇൻസാൻ പാർട്ടി കടുത്ത അതൃപ്തിയിലാണ്. 24 സീറ്റുകൾ വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ പരമാവധി 15 സീറ്റുകൾ വരെയേ നൽകാനാകൂ എന്നായിരുന്നു ആർജെഡി നിലപാട്. ഇതോടെയാണ് സീറ്റ് വിഭജനം പോലും പ്രഖ്യാപിക്കാനാവാത്ത സ്ഥിതിയിലേക്ക് എത്തിയത്.

പ്രശ്ന പരിഹാരത്തിന് രാഹുൽഗാന്ധി ഇടപെട്ടിട്ടും സമവായത്തിൽ എത്താൻ ആയിട്ടില്ല. അതേസമയം, ബിജെപിയുടെ പ്രചാരണം മുന്നേറുകയാണ്. ‌എൻഡിഎ സഖ്യം മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി താരപ്രചാരകരുടെ ലിസ്റ്റും പുറത്തിറക്കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പ്രധാന പരിപാടികളിൽ പങ്കെടുക്കും. നവംബർ ആറിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News