മലപ്പുറം കോഴിപ്പുറത്തെ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; ചികിത്സ തേടിയവരുടെ എണ്ണം 60 ആയി

ആറ് വിദ്യാർഥികളെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Update: 2024-06-23 16:23 GMT

മലപ്പുറം: പള്ളിക്കൽ കോഴിപ്പുറത്ത് സ്‌കൂൾ വിദ്യാർഥികൾക്ക് ഭഷ്യവിഷബാധയേറ്റ സംഭവത്തിൽ ചികിത്സ തേടിയ കുട്ടികളുടെ എണ്ണം 60 ആയി. കോഴിപ്പുറം എ.എം. എൽ.പി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിനെ തുടർന്ന് സ്വകാര്യ-സർക്കാർ ആശുപത്രികളിലായി വിദ്യാർഥികൾ ചികിത്സ തേടുകയായിരുന്നു. പരാമവധി പേർ അടുത്തുള്ള സ്വാകാര്യ ക്ലിനിക്കിലാണ് ചികിത്സക്കെത്തിയത്. ആറ് വിദ്യാർഥികളെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സ്‌കൂളിൽ നൽകിയ ഭക്ഷണത്തിലെ കറിയിൽ നിന്നാകാം വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക വിവരം. വയറിളക്കം, പനി, ഛർദ്ദി എന്നിവ അനുഭവപ്പട്ടതിനെ തുടർന്നാണ് വിവിധ ആശുപത്രികളിലായി നിരവധി വിദ്യാർത്ഥികൾ ചികിത്സ തേടിയത്.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News