Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കാസർകോട്: കാസർകോട് ഉപ്പളയിൽ വാഹനാപകടത്തിൽ ഒരു മരണം. മീൻ ലോറിയുമായി കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന മംഗളൂരു സ്വദേശിനിയാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഉപ്പളയ്ക്കടുത്ത് ബന്ധുവീട്ടിൽ വന്നു മടങ്ങുകയായിരുന്ന മംഗളൂരു സ്വദേശിനിയാണ് മരിച്ചത്. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.