പ്രസംഗത്തിലെ ചില വരികൾ എടുത്ത് സുധാകരനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: മാത്യു കുഴൽനാടൻ

ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണ് സുധാകരൻ. അദ്ദേഹത്തെ വേട്ടയാടുക എന്നത് സി.പി.എം അജണ്ടയാണെന്നും കെ.പി.സി.സി പ്രസിഡന്റിനെ പൂർണമായും പിന്തുണക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു.

Update: 2022-11-16 10:16 GMT

തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പിന്തുണയുമായി മാത്യു കുഴൽനാടൻ. കെ.സുധാകരനെ വേട്ടയാടുന്നതിന് പിന്നിൽ സി.പി.എമ്മാണ്. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണ് സുധാകരൻ. അദ്ദേഹത്തെ വേട്ടയാടുക എന്നത് സി.പി.എം അജണ്ടയാണെന്നും കെ.പി.സി.സി പ്രസിഡന്റിനെ പൂർണമായും പിന്തുണക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു.

സുധാകരന്റെ പ്രസ്താവനയിൽ മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. പതിറ്റാണ്ടായി പ്രവർത്തിച്ചുണ്ടാക്കിയ പ്രതിച്ഛായ ഇല്ലാതാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. ഇത് ശരിയായ മാധ്യമധർമമാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിവാദ പ്രസ്താവനകൾ കോൺഗ്രസ് ഗൗരവമായാണ് കാണുന്നതെന്നും നേതാക്കളുടെ ഇടപെടലിൽ തൃപ്തിയുണ്ടെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങളുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. കെ.സുധാകരൻ തന്നെ ലീഗ് നേതാക്കളുമായി സംസാരിച്ചു. ഘടകകക്ഷികളുടെ വികാരം ഉൾക്കൊള്ളുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടി കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവും. യു.ഡി.എഫിന്റെ ഭാഗമായതുകൊണ്ട് ലീഗിന് ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News