മലപ്പുറത്ത് മുൻ അധ്യാപകനെതിരായ പീഡന പരാതി: നടപടിയെടുക്കുമെന്ന് മന്ത്രി

ഡി.ഡി.ഇയോട് വിശദീകരണം തേടിയെന്ന് വി.ശിവന്‍കുട്ടി

Update: 2022-05-13 06:33 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: മലപ്പുറം നഗരസഭയിലെ സി.പി.എം കൗൺസിലറും മുൻ അധ്യാപകനുമായ കെ.വി ശശികുമാറിനെതിരായ പീഡന പരാതിയിൽ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഡി.ഡി.ഇയോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ശശികുമാർ അധ്യാപകനായിരുന്ന മലപ്പുറത്തെ എയ്ഡഡ് സ്‌കൂളിലെ പൂർവവിദ്യാർഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.അധ്യാപകൻ ആയിരുന്ന സമയത്താണ് ഇയാൾ സ്‌കൂളിലെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ കെ.വി.ശശികുമാർ മലപ്പുറം നഗരസഭ അംഗ്വതം രാജിവെക്കുകയും ചെയ്തിരുന്നു.

Advertising
Advertising

അതേ സമയം പെൺകുട്ടിയെ സമസ്ത വേദിയിൽ അപമാനിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചില്ല. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും കൂടുതൽ കാര്യങ്ങൾ അറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി പറഞ്ഞതുകൊണ്ട് മിണ്ടേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News