'തൊടുപുഴക്കാരുടെ ഗതികേടാണ് പി.ജെ ജോസഫ്'; അധിക്ഷേപ പരാമർശങ്ങളുമായി എം.എം മണി

ഹൈറേഞ്ചിലായിരുന്നെങ്കിൽ ജനങ്ങൾ എടുത്തിട്ട് ചവിട്ടിയേനെ എന്നും എം.എം മണി പറഞ്ഞു.

Update: 2023-10-19 07:36 GMT

 MM Mani

ഇടുക്കി: കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി എം.എം മണി. തൊടുപുഴക്കാരുടെ ഗതികേടാണ് പി.ജെ ജോസഫ്. അദ്ദേഹം നിയമസഭയിൽ കാലുകുത്തുന്നില്ല. ഹൈറേഞ്ചിലായിരുന്നെങ്കിൽ ജനങ്ങൾ എടുത്തിട്ട് ചവിട്ടിയേനെ എന്നും എം.എം മണി പറഞ്ഞു.

സ്‌പൈസ് പാർക്ക് ഉദ്ഘാടനത്തിൽ പി.ജെ. ജോസഫും ഡീൻ കുര്യാക്കോസ് എം.പിയും പങ്കെടുത്തിരുന്നില്ല. ഇതിനെതിരെ സി.പി.എം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മണിയുടെ പരാമർശം. താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം നിയമസഭയിൽ പങ്കെടുക്കാത്തത് ചൂണ്ടിക്കാണിച്ചതാണെന്നും മണി പിന്നീട് പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News