മൂന്ന് വയസുകാരന്റെ കൊലപാതകം; കൂടുതൽ പ്രതികളുണ്ടെന്ന് മുത്തച്ഛൻ

കൊലപാതകത്തിൽ പങ്കില്ലെന്ന് പ്രതിയുടെ സഹോദരി

Update: 2022-04-13 03:59 GMT
Editor : Lissy P | By : Web Desk

പാലക്കാട്: എലപ്പുള്ളിയിലെ മൂന്ന് വയസുകാരന്റെ കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛൻ മുഹമ്മദ് കുട്ടി. 'കുട്ടിയുടെ അമ്മ ആസിയയുടെ സഹോദരിക്കും അവരുടെ ഭർത്താവിനും കൊലപാതകത്തിൽ പങ്കുണ്ട്. സമഗ്ര അന്വേഷണം വേണമെന്നും' മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.

അതേ സമയം കൊലപാതകത്തിൽ പങ്കില്ലെന്ന് പ്രതിയുടെ സഹോദരി ഹാജറ പറഞ്ഞു. കുട്ടി ചലനമറ്റ് കിടക്കുമ്പോൾ ആസിയ ഒന്നുമറിയാത്ത പോലെ പെരുമാറി.മകൻ രാവിലെ എഴുന്നേറ്റിട്ട് വീണ്ടും കിടന്നെന്നും പ്രതിയായ ആസിയ പറഞ്ഞു.മകനെ വളർത്താൻ താത്പര്യമില്ലെങ്കിൽ താൻ വളർത്തുമായിരുന്നു കൊന്നുകളയരുതായിരുന്നുവെന്നും ഹാജറ പറഞ്ഞു.

Advertising
Advertising

ചൊവ്വാഴ്ചയാണ്  വേങ്ങോടി ഷമീർ മുഹമ്മദ് - ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനെ അബോധാവസ്ഥയിലായതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.  ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതെന്നായിരുന്നു മാതാവ് ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കുഞ്ഞിന്റെ മാതാവ് ആസിയയെ കസബ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണ്. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ആസിയ മറ്റൊരു വിവാഹത്തിന് ഒരുങ്ങുകയായിരുന്നു. പുതിയ ബന്ധത്തിന് കുഞ്ഞ് തടസമാകും എന്ന് കരുതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News