ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് കാറ്ററിങ്ങുകാർ തമ്മിൽത്തല്ലി, നാല് പേര്‍ക്ക് പരിക്ക്
സംഭവത്തിൽ ഇരവിപുരം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്
Update: 2025-05-20 07:54 GMT
കൊല്ലം: കൊല്ലത്ത് സാലഡ് വിളമ്പാത്തതിൻ്റെ പേരിൽ വിവാഹ സൽക്കാര ചടങ്ങിൽ കാറ്ററിങ്ങുകാർ തമ്മിൽ കയ്യാങ്കളി. ഇരവിപുരത്തെ രാജധാനി ഓഡിറ്റോറിയത്തിലാണ് കാറ്ററിങ് തൊഴിലാളികൾ തമ്മിലടിച്ചത്.
വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ബിരിയാണി വിളമ്പിയശേഷം കാറ്ററിങ്ങുകാർ ഭക്ഷണം കഴിക്കാനിരുന്നു. പരസ്പരം ഭക്ഷണം വിളമ്പുന്നതിനിടെ ഒരാൾക്ക് സാലഡ് നൽകിയില്ല. ഇത് ചോദ്യം ചെയ്തുള്ള തർക്കം ചേരി തിരിഞ്ഞുള്ള കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിൽ ഇരവിപുരം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.