'കോൺഗ്രസിലെ ഒരു നിരക്ക് ആർഎസ്എസ് നിലപാടുകളോട് മമത; വർഗീയതയെ തുറന്ന് എതിർക്കാൻ ഇപ്പോഴും സാധിക്കുന്നില്ല'; പിണറായി വിജയൻ

ബിജെപി സ്വീകരിക്കുന്ന ഇസ്രായേൽ അനുകൂല നിലപാടിനെ തുറന്ന് എതിർക്കാൻ കോൺഗ്രസ്സിനെന്തേ സാധിക്കാത്തതെന്നും പിണറായി വിജയൻ ചോദിച്ചു

Update: 2025-10-01 15:55 GMT

പിണറായി വിജയൻ | Photo: Mashable India

കണ്ണൂർ: കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന നിലപാടുകളോട് മമത ആയിരുന്നു കോൺഗ്രസിലെ ഒരു നിരക്കെന്നും കാലം കഴിഞ്ഞപ്പോൾ ആ നിര പ്രബലപ്പെട്ടുവെന്നും പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ് വേരുറപ്പിച്ച മേഖലകളിലെല്ലാം ഈ രീതി സംഭവിച്ചുവെന്നും പിണറായി വിജയൻ വിമർശിച്ചു. ഇപ്പോഴും കോൺഗ്രസിന് ആർഎസ്എസിൻ്റെ വർഗീയതയെ തുറന്ന് എതിർക്കാൻ സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഡ്യ പരിപാടി സംഘടിപ്പിക്കാത്തതിന്റെ പേരിൽ വിമർശിച്ച് പിണറായി വിജയൻ. ബിജെപി സ്വീകരിക്കുന്ന ഇസ്രായേൽ അനുകൂല നിലപാടിനെ തുറന്ന് എതിർക്കാൻ കോൺഗ്രസ്സിനെന്തേ സാധിക്കാത്തതെന്നും പിണറായി വിജയൻ ചോദിച്ചു.

ജിഎസ്ടി പരിഷ്കരണത്തിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിഷ്കരണം പ്രധാനമന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിച്ചെന്നും സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയില്ലെന്നുമാണ് വിമർശനം. നഷ്ടപരിഹാരം നൽകണമെന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളോട് കേന്ദ്രം പ്രതികരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തലശേരിയിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News