കൊല്ലത്ത് പ്ലസ് ടു വിദ്യാർഥി ആറ്റിൽ വീണ് മരിച്ചു
അഞ്ചൽ പുത്തയം സ്വദേശി നിഹാലാണ് മരിച്ചത്
Update: 2025-05-21 14:47 GMT
കൊല്ലം: കൊല്ലം അർക്കന്നൂരിൽ പ്ലസ് ടു വിദ്യാർഥി ആറ്റിൽ വീണ് മരിച്ചു. അഞ്ചൽ പുത്തയം സ്വദേശി നിഹാലാണ് മരിച്ചത്. സുഹൃത്തിന്‍റെ വീട്ടിൽ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു. തുടർന്ന് ആറ് കാണാനായി പോകുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ നിഹാലിനെ കരയ്ക്കടുപ്പിച്ച് ആയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജമാഅത്തെ ഇസ്‌ലാമി കണ്ണങ്കോട് ഹൽഖ നാസിമും കോട്ടയം ഗവൺമെന്റ് കോളജ് അസിസ്റ്റന്റ് പ്രൊഫസറുമായ കരുകോൺ വില്ലികുളത്ത് വീട്ടിൽ എസ്. അസ്ഹറിന്റെ മകനാണ്. മാതാവ് സുൽഫത്ത്. നൗറിൻ, നൂഹ മറിയം എന്നിവർ സഹോദരങ്ങളാണ്. കബറടക്കം നാളെ (വ്യാഴം) പുത്തയം മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിൽ.