11കാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു; അമ്മയ്ക്കെതിരെ പോക്സോ കേസ്

അമ്മ ആൺ സുഹൃത്തിന്‍റെ മുറിയിലേക്ക് മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്ഐആറിൽ പറയുന്നു.

Update: 2025-04-09 07:07 GMT

തിരുവനന്തപുരം: 11കാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്ക്കെതിരെ പോക്സോ കേസ്. തിരുവനന്തപുരം അയിരൂർ പാറ സ്വദേശിനിക്കെതിരെയാണ് കേസ്.

അമ്മ ആൺ സുഹൃത്തിന്‍റെ മുറിയിലേക്ക് മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്ഐആറിൽ പറയുന്നു. പെൺകുട്ടിയെ പീഡിപ്പിച്ചതിന് അമ്മയുടെ ആൺസുഹൃത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ പിതാവ് ഫ്ലാറ്റില്‍ ഇല്ലാതിരുന്ന ദിവസം രാത്രിയാണ് പീഡനം നടന്നത്. ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു.

ഇരുവർക്കുമെതിരെ വഞ്ചിയൂർ പൊലീസാണ് എഫ്ഐആർ ചെയ്തത്. സംഭവം നടന്നത് പോത്തൻകോട് പൊലീസിന്റെ പരിധിയിൽ ആയതിനാൽ കേസ് അവിടേക്ക് കൈമാറും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News