'പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ കേസുകൾ കുറഞ്ഞുവരുന്നു'; പൊലീസ് കംപ്ലയിൻ്റ് അതോറിറ്റി ചെയർപേഴ്സൺ

പരാതികളിൽ അതോറിറ്റിക്ക് ശിപാർശ നൽകാനേ സാധിക്കൂവെന്നും ജസ്റ്റിസ് വി.കെ മോഹനൻ.

Update: 2025-09-08 09:15 GMT
Editor : Lissy P | By : Web Desk

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ കേസുകൾ കുറഞ്ഞുവരുന്നുണ്ടെന്ന് പൊലീസ് കംപ്ലയിൻ്റ് അതോറിറ്റി ചെയർപേഴ്സൺ ജസ്റ്റിസ് വി.കെ മോഹനൻ. പരാതികളിൽ അതോറിറ്റിക്ക് ശിപാർശ നൽകാനേ സാധിക്കൂ. നടപടി സ്വീകരിക്കേണ്ടത് റിപ്പോർട്ട് സ്വീകരിക്കുന്നവരാണെന്നും ജസ്റ്റിസ് വി.കെ മോഹനൻ മീഡിയവണിനോട് പറഞ്ഞു.

പൊലീസിനെതിരെ കിട്ടിയ പരാതികളുടെ കണക്കും ജസ്റ്റിസ് വി.കെ മോഹനൻ വിശദീകരിച്ചു.

2014 വരെ 671 പരാതികളാണ് പൊലീസ് കംപ്ലയിൻ്റ് അതോറിറ്റിക്ക് ലഭിച്ചത്.

2016 -626

2017 -808

2018- 435

2019- 346

2020-343

2021-272

2022-146

2023-146

Advertising
Advertising

2024-94

2025( ആഗസ്റ്റ്-15 വരെ) -45 പരാതികളാണ് അതോറിറ്റിക്ക് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പൊലീസ് സ്റ്റേഷനുകളിലെ അതിക്രമങ്ങൾ സംബന്ധിച്ച ക്രൂര ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുകയാണ്. വിവിധ ജില്ലകളിൽ നിന്നും പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിട്ടും ഇതുവരെ കർശനമായ നടപടി ഒന്നും ഉണ്ടായിട്ടില്ല.പൊലീസ് അതിക്രമത്തിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 'സേനക്ക് നാണക്കേടുണ്ടാക്കുന്ന ചില പൊലീസുകാരുണ്ട്, അവരെ മുഖം നോക്കാതെ കൈകാര്യം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

 അതിനിടെ, പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയം സർക്കാരിനെതിരെ പ്രധാന വിഷയമാക്കി ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം.പൊലീസ് അതിക്രമങ്ങൾ സംബന്ധിച്ച പ്രചാരണങ്ങൾ നിന്ന് ശ്രദ്ധ മാറരുത് എന്ന നിർദേശം കെപിസിസി നേതൃത്വം കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയിട്ടുണ്ട് .പത്താം തീയതി പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News