രാഹുൽ ഗാന്ധി എം.ടിയുമായി കൂടിക്കാഴ്ച നടത്തി; സമ്മാനമായി പേന കൈമാറി

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

Update: 2023-07-26 08:54 GMT

മലപ്പുറം: രാഹുൽ ഗാന്ധി - എം.ടി വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തി. കോട്ടക്കൽ ആശുപത്രിയിലായിരുന്നു കൂടിക്കാഴ്ച. രാഹുൽ ഗാന്ധിക്ക് എം.ടി പേന സമ്മാനമായി നൽകി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

എം.ടിയുടെ പുസ്തകങ്ങളെകുറിച്ചും സിനിമകളെക്കുറിച്ചും രാഹുൽ സംസാരിച്ചു. എല്ലാ വർഷവും കർക്കടകമാസം പതിവുള്ള ചികിത്സയ്ക്കായാണ് എം.ടി കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തിയത്. രാഹുൽഗാന്ധിയും ഇവിടെ ചികിത്സയിലാണ്.






Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News