രൺജീത്ത് വധം: രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ഡിസംബർ 19നാണ് രാവിലെ ബൈക്കിലെത്തിയ ഒരു സംഘമാളുകൾ രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലാണ് ആക്രമണമുണ്ടായത്.

Update: 2022-01-07 16:09 GMT

ആർ.എസ്.എസ് നേതാവ് രൺജീത്ത് വധക്കേസിൽ മുഖ്യസൂത്രധാരൻമാരായ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശിയായ ഷാജി (47), മണ്ണഞ്ചേരി പൊന്നാട് സ്വദേശി നഹാസ് (31) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഡി.പി.ഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റാണ് ഷാജി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി.

ഡിസംബർ 19നാണ് രാവിലെ ബൈക്കിലെത്തിയ ഒരു സംഘമാളുകൾ രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലാണ് ആക്രമണമുണ്ടായത്. നേരത്തെ ഒ.ബി.സി മോർച്ച ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു രൺജീത്ത് ശ്രീനിവാസൻ.

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു മുഹമ്മദ് ഷാനെ ഡിസംബർ 18ന് രാത്രി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രൺജീത്തിന് നേരെ ആക്രമണമുണ്ടായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News