സാലഡ് വിളമ്പിയില്ല; കൊല്ലത്ത് വിവാഹ സൽക്കാരത്തിൽ കൂട്ടത്തല്ല്

കാറ്ററിങ് ടീമും ഡെക്കറേഷൻ ടീമും തമ്മിൽ നേരത്തേയുള്ള പ്രശ്‌നങ്ങളാണ് വഴക്കിന് കാരണമെന്നും പറയപ്പെടുന്നു

Update: 2025-05-20 12:53 GMT

ഇരവിപുരം: കൊല്ലം ഇരവിപുരത്ത് വിവാഹ സൽക്കാരത്തിൽ സാലഡ് വിളമ്പിയില്ലെന്ന് പറഞ്ഞ് കൂട്ടത്തല്ല്. ഇരവിപുരം രാജധാനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന് വിവാഹ സൽക്കാരത്തിനിടെയാണ് തർക്കമുണ്ടായത്. കാറ്ററിങ് തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കം കൈയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു.

അതിഥികൾക്ക് ഭക്ഷണം നൽകിയ ശേഷം കാറ്ററിങ് തൊഴിലാളികൾ ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. വീട്ടുകാരും നാട്ടുകാരും പൊലീസും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

കാറ്ററിങ് ടീമും ഡെക്കറേഷൻ ടീമും തമ്മിൽ നേരത്തേയുള്ള പ്രശ്‌നങ്ങളാണ് വഴക്കിന് കാരണമെന്നും പറയപ്പെടുന്നു. ഇരവിപുരം പൊലീസ് സ്റ്റേഷനിൽ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ ലഭിച്ചിട്ടുണ്ട്.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News