കോഴിക്കോട് രണ്ട് കുട്ടികൾക്ക് കൂടി ഷിഗല്ലെ

മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അത്തോളി സ്വദേശികളായ രണ്ട് കുട്ടികൾക്കാണ് അസുഖം സ്ഥിരീകരിച്ചത്

Update: 2022-04-27 19:07 GMT
Advertising

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ട് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അത്തോളി സ്വദേശികളായ രണ്ട് കുട്ടികൾക്കാണ് അസുഖം സ്ഥിരീകരിച്ചത്. പുതിയാപ്പയിലെ ആറു വയസുകാരിയിൽ നേരത്തെ രോഗബാധ കണ്ടെത്തിയിരുന്നു. ഈ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗ വ്യാപനമില്ലെന്നുമാണ്‌ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് നാളെ ജലപരിശോധന നടത്തുന്നുണ്ട്.

അതേസമയം, രാജ്യത്ത് കോവിഡ് ഭീതി അകലുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കേരളത്തിലും മാസ്‌ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണമെന്നാണ് നിർദേശം. മാസ്‌ക് ധരിച്ചില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു.

രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു. രണ്ടാഴ്ചക്കിടെ കോവിഡ് കേസുകൾ ഇരട്ടിയായി വർധിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.

Shigella has been confirmed for two more children in Kozhikode district.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - ഇജാസ് ബി.പി

Web Journalist, MediaOne

Similar News