"ഞാനെന്ത് ചെയ്തിട്ടാ?.." കോട്ടയത്ത് കെ.എസ്.യു പ്രവർത്തകന് നേരെ എസ്.ഐയുടെ അസഭ്യവർഷം

പ്രവർത്തകരുമായുള്ള വാക്കുതർക്കത്തിനിടെ ഉദ്യോഗസ്ഥൻ തുടർച്ചയായി ചീത്ത വിളിക്കുകയായിരുന്നു

Update: 2023-06-22 16:35 GMT

കോട്ടയം: യുജി-പിജി സർട്ടിഫിക്കറ്റുകൾ സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ എം.ജി സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥന്റെ അസഭ്യവർഷം. പ്രവർത്തകരുമായുള്ള വാക്കുതർക്കത്തിനിടെ ഉദ്യോഗസ്ഥൻ തുടർച്ചയായി ചീത്ത വിളിക്കുകയായിരുന്നു. പ്രവർത്തകർ പൊലീസിനെ അസഭ്യം പറഞ്ഞതിനാലാണ് തിരിച്ച് പൊലീസ് പറഞ്ഞതെന്നും ആരോപണമുണ്ട്.

പേരെഴുതാത്ത 154 സർട്ടിഫിക്കറ്റുകളാണ് കാണാതായത്. ബാർകോഡും ഹോളോഗ്രാമും വൈസ് ചാൻസലറുടെ ഒപ്പും പതിച്ച സർട്ടിഫിക്കറ്റുകളാണ് പരീക്ഷ ഭവനിൽ നിന്ന് കാണാതായത്. കാണാതായ സർട്ടിഫിക്കറ്റിൽ വിദ്യാർഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒറിജിനൽ സർട്ടിഫിക്കറ്റ് ആകും.

Advertising
Advertising
Full View

100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് കാണാതായത്. അതീവ സുരക്ഷാ മേഖലയായ പരീക്ഷാ ഭവനിലെ പി.ഡി 5 സെക്ഷനിൽ നിന്നാണ് നഷ്ടപ്പെടൽ. പേരെഴുതാത്ത സർട്ടിഫിക്കറ്റുകൾ ആയതുകൊണ്ടു തന്നെ ഇവ കാണാതായതിൽ ദുരൂഹതയുണ്ട്.

സംഭവത്തിൽ സർവകലാശാല രജിസ്ട്രാർ പൊലീസിൽ പരാതി നൽകി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സർട്ടിഫിക്കറ്റുകൾ കാണാതായതിൽ മുൻ സെക്ഷൻ ഓഫീസറെയും ഇപ്പോഴത്തെ സെക്ഷൻ ഓഫീസറെയും സസ്‌പെൻഡ് ചെയ്തിരുന്നു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News