'കയ്യാങ്കളി കേസില്‍ മന്ത്രി ശിവൻ കുട്ടി രാജിവെക്കേണ്ടതില്ല': പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി

അതെ സമയം മന്ത്രി വി ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ എത്തിയില്ല

Update: 2021-07-29 06:05 GMT
Editor : ijas

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി ശിവൻ കുട്ടി രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ട പ്രശ്നമായി സുപ്രീംകോടതി വിധിയെ കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കണ്ടിട്ടില്ല. പേരെടുത്ത് പറഞ്ഞിട്ടുമില്ല. സഭയുടെ പ്രിവിലേജ് നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും വിധിക്ക് അനുസരിച്ചുള്ള സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ടി തോമസ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മുഖ്യമന്ത്രി മറുപടി നല്‍കുകയായിരുന്നു.

അതെ സമയം മന്ത്രി വി ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ എത്തിയില്ല. പനി ബാധിച്ചതിനെ തുടര്‍ന്നുള്ള അനാരോഗ്യം കാരണമാണ് സഭയില്‍ പങ്കെടുക്കാത്തതെന്നാണ് മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News