'പ്രസ്താവന ലാഘവത്തോടെ കാണുന്നില്ല'; സുധാകരനെ കൈവിട്ട് സതീശനും

'ഘടകകക്ഷികളുമായി ആശയ വിനിമയം നടത്തും'

Update: 2022-11-15 07:14 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്റെ വിവാദ പ്രസ്താവന ലാഘവത്തോടെ കാണുന്നില്ലെന്ന്  പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. തുടര്‍ച്ചയായി നടത്തുന്ന പരാമര്‍ശങ്ങള്‍ പാര്‍ട്ടി ഗൗരവത്തോടെ കാണുന്നു. 'പാർട്ടിയിൽ ഇതുസംബന്ധിച്ച് ആശയ വിനിമയം നടത്തിയിട്ടുണ്ട്. നാക്ക് പിഴയാണെന്ന് സുധാകരൻ അറിയിച്ചിട്ടുണ്ട്. ഘടകകക്ഷികളുമായി ആശയ വിനിമയം നടത്തും. യു.ഡി.എഫിലെ ഏതെങ്കിലും ഘടകക്ഷിയെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

'ഒരു തരത്തിലും മതേതര നിലപാടിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ല. ഒരു വർഗീയവാദിയുടെയും വോട്ട് വേണ്ടെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയാൻ തന്റേടമുള്ള മുന്നണിയും പാർട്ടിയുമാണേ കോൺഗ്രസും യു.ഡി.എഫുമെന്നും സതീശന്‍ പറഞ്ഞു.

Advertising
Advertising

രാജ്ഭവനിലേക്ക് എല്‍.ഡി.എഫ് നടത്തുന്ന ധർണയെയും വി.ഡി സതീശന്‍  വിമർശിച്ചു.'സമരം തമാശയാണ്.രാഷ്ട്രീയ നാടകമാണ് നടക്കുന്നത്. എൽ.ഡി.എഫ് സമരം സുപ്രിംകോടതിക്ക് എതിരായിട്ടാണ്. ഉന്നത വിദ്യാഭ്യാസ രംഗം തകർത്തത് മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ്. ഒരു പ്രതി മറ്റൊരു പ്രതിക്ക് എതിരെ സമരം ചെയ്യുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,തിരുവനന്തപുരം നഗരസഭയിലെ വിവാദമായ മേയറുടെ കത്ത് എവിടെയെന്നും സതീശൻ ചോദിച്ചു.അന്വേഷണം മുക്കാനാണ് ശ്രമം നടക്കുന്നത്.കത്ത് നശിപ്പിച്ചത് ജില്ല കമ്മറ്റി ഓഫീസിലാണ്.തെളിവ് നശിപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ജില്ലാ സെക്രട്ടറിയെ പ്രതി ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News