സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; ഇഴഞ്ഞു നീങ്ങി അധ്യാപക നിയമനം

എൽ.പി അധ്യാപക പരീക്ഷ എഴുതിയവരുടെ അഭിമുഖം കഴിഞ്ഞ് മാസങ്ങളായിട്ടും ഷോർട്ട് ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചിട്ടില്ല.

Update: 2022-05-29 01:15 GMT
Advertising

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അധ്യാപക നിയമനം വൈകിപ്പിച്ച് സർക്കാർ.ആയിരക്കണക്കിന് ഒഴിവുകളിലേക്കുള്ള പി.എസ്.സി നിയമന നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. എൽ.പി അധ്യാപക പരീക്ഷ എഴുതിയവരുടെ അഭിമുഖം കഴിഞ്ഞ് മാസങ്ങളായിട്ടും ഷോർട്ട് ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചിട്ടില്ല. മലപ്പുറം ജില്ലയിൽ എൽ.പി അധ്യാപകരുടെ 643 ഒഴിവുകൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പ്രധാനാധ്യാപക നിയമനത്തിലൂടെയുണ്ടായ ഒഴിവും സ്റ്റാഫ് ഫിക്സേഷനും പരിഗണിച്ചാൽ ഒഴിവുകൾ ആയിരത്തോളം വരും.

2020 നവംബറിൽ പരീക്ഷയും കഴിഞ്ഞ ഡിസംബറിൽ അഭിമുഖവും കഴിഞ്ഞ് കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ. ഷോർട്ട് ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചിട്ടില്ല. ഒഴിവുകളിൽ എംപ്ലോയ്മെന്‍റ് യമനം കൂടിയായാൽ പി.എസ്.സി നിയമനം വീണ്ടും വൈകും. തിരുവനന്തപുരം എൽ.പി വിഭാഗത്തിൽ മാത്രം ഇരുനൂറോളം ഒഴിവ് നികത്താനുണ്ട്. സംസ്ഥാനത്താകെയുള്ള ആയിരത്തോളം ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുമ്പോൾ സ്കൂൾ പ്രവർത്തനം എങ്ങനെ സുഗമമാകുമെന്നാണ് അധ്യാപകർ ചോദിക്കുന്നത്.

നിയമന രീതി സംബന്ധിച്ചു വന്ന ആശയക്കുഴപ്പം താൽക്കാലിക നിയമനത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോവിഡ് കാലം കഴിഞ്ഞുളള ആദ്യ സമ്പർണ അധ്യയന വർഷം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് അധ്യാപക കുറവ് പ്രശ്നമാകുമോ എന്നാണ് പ്രധാനാധ്യാപകരടക്കം ആശങ്കപ്പെടുന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News