'ക്വട്ടേഷൻ ബന്ധം അന്വേഷിക്കണം'; പി.ജയരാജനെതിരെ പരാതി പ്രളയം

ഇ.പി ജയരാജനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് പി. ജയരാജനെതിരെയും പരാതി ഉയരുന്നത്.

Update: 2022-12-26 02:49 GMT

തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ സാമ്പിത്തക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പി. ജയരാജനെതിരെ സി.പി.എം കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് ലഭിച്ചത് നിരവധി പരാതികൾ. ക്വട്ടേഷൻ ബന്ധം അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ജയരാജന് ബന്ധമുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും പരാതിയുണ്ട്. വടകര ലോക്‌സഭാ സീറ്റിൽ മത്സരിക്കുമ്പോൾ പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നാണ് പരാതി. സംസ്ഥാനത്തിന്റെ വിവിധ മേഖലയിൽനിന്നുള്ള പാർട്ടി പ്രവർത്തകരാണ് പരാതി നൽകിയിരിക്കുന്നത്.

ഇ.പി ജയരാജനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് പി. ജയരാജനെതിരെയും പരാതി ഉയരുന്നത്. അതേസമയം ഇ.പി ജയരാജനെതിരായ പരാതി അന്വേഷിക്കാനുള്ള ഉറച്ച നിലപാടിലാണ് സി.പി.എം നേതൃത്വം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News