പൊലീസ് ഭൂമിയോളം താഴുകയാണ്, സംഘർഷമുണ്ടാക്കരുത്; വിഴിഞ്ഞം സമരത്തിൽ ശിവൻകുട്ടി

സ്ഥലത്ത് ഒരു സംഘർഷവും ഉണ്ടാകരുതെന്നാണ് സർക്കാർ നിർദേശം നൽകിയിരുന്നതെന്നും സമരത്തിൽനിന്ന് പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Update: 2022-10-27 15:54 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ പൊലീസ് എല്ലാം സഹിച്ചുകൊണ്ട് ഭൂമിയോളം താഴുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്ഥലത്ത് ഒരു സംഘർഷവും ഉണ്ടാകരുതെന്നാണ് സർക്കാർ നിർദേശം നൽകിയിരുന്നതെന്നും സമരത്തിൽനിന്ന് പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'നടക്കാത്ത ഒരു വിഷയത്തെ ഉന്നയിച്ചു കൊണ്ട് ഒരു സംഘർഷഭൂമിയാക്കാൻ ശ്രമിക്കരുത്. സമരത്തിൽ പിന്മാറണം. വിഴിഞ്ഞം തുറമുഖം പൂട്ടണം എന്ന ആവശ്യം ഒഴികെ സമരക്കാരുടെ ഏഴ് ആവശ്യങ്ങളിൽ ആറെണ്ണവും സർക്കാർ അംഗീകരിച്ചതാണ്. മൂന്നോ നാലോ ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട് നടത്തിയതുമാണ്. ചർച്ചയിൽ വന്ന് എല്ലാം ശരിയാണ് ഉടനെ അറിയിക്കാം എന്നൊക്കെ പറഞ്ഞ് പോകുന്നതല്ലാതെ അവർ അറിയിക്കുന്നില്ല. ഇപ്പോൾ സമരക്കാർ തന്നെ രണ്ടായി മാറിയിരിക്കുകയാണ്.

ഏഴ് ആവശ്യങ്ങൾക്ക് പുറമെ വിഴിഞ്ഞം തുറമുഖം മത്സ്യത്തൊഴിലാളികളെ എങ്ങനെ ബാധിക്കും എന്ന ഒരു പഠനം നടത്തണമെന്ന് സമര സമിതി ആവശ്യപ്പെട്ടിരുന്നു. അതും മുഖ്യമന്ത്രി അംഗീകരിച്ചതാണ്. ഇതിൽ കൂടുതൽ സർക്കാർ എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News