സുരക്ഷാ ജീവനക്കാരെ മർദിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം നൽകിയതിനെ വിമർശിച്ച് വി.ഡി സതീശൻ

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ അടക്കമുള്ള അഞ്ച് പ്രതികൾക്കാണ് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Update: 2022-10-10 15:30 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം നൽകിയ ഹൈക്കോടതി നടപടിയെ വിമർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സുരക്ഷാ ജീവനക്കാർക്ക് നീതി ലഭിച്ചില്ല, ഇനി എന്ത് തെളിവാണ് കോടതിക്ക് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഓർത്ത് തല കുനിക്കുന്നു. തുടർഭരണത്തിന്റെ അഹങ്കാരത്തിൽ അണികൾ അഴിഞ്ഞാടുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ അടക്കമുള്ള അഞ്ച് പ്രതികൾക്കാണ് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അരുണിന് പുറമേ അശിൻ, രാജേഷ്, മുഹമ്മദ് ഷബീർ, സജിൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. മെഡിക്കൽ കോളജിലെ മൂന്ന് സുരക്ഷാ ജീവനക്കാരെയാണ് ഇവർ മർദിച്ചത്. ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News