കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാലാം ടെർമിനൽ; ഈമാസം 25 മുതൽ പ്രവര്‍ത്തനമാരംഭിക്കും

കുവൈത്ത് എയർ വെയ്‌സിന്റെ ഗൾഫ് അറബ് സെക്റ്ററുകളിലേക്കും തിരിച്ചുമുള്ള സർവീസുകൾക്കാണ് ആദ്യഘട്ടത്തിൽ നാലാം ടെർമിനൽ ഉപയോഗപ്പെടുത്തുക.

Update: 2018-07-04 05:49 GMT

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം നമ്പർ ടെർമിനൽ ഈമാസം 25 മുതൽ പ്രവർത്തിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ ജിസിസി അറബ് സെക്റ്ററുകളിലേക്കുള്ള കുവൈത്ത് എയർ വെയ്‌സ് വിമാനങ്ങളാണ് നാലാം ടെർമിനൽ വഴി ഓപ്പറേറ്റ് ചെയ്യുക. ടെർമിനൽ നാലിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ കുവൈത്ത് അമീർ നിർവഹിക്കും.

ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർ വെയ്‌സിനു വേണ്ടിയാണ് പ്രത്യേകം ടെർമിനൽ നിർമിച്ചത്. 53 ദശലക്ഷം ദിനാർ ചെലവഴിച്ചാണ് പുതിയ ടെർമിനൽ പണിതീർത്തത്. പതിനാലു ഗേറ്റുകളും പാർക്കിങ് ഏരിയയും ഉൾപ്പെടുന്നതാണ് 55000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനൽ. ജൂലായ് 25 മുതലാണ് പുതിയ ടെർമിനൽ വഴി വിമാനസർവീസുകൾ ഓപ്പറേറ്റ് ചെയ്തു തുടങ്ങുക. കുവൈത്ത് എയർ വെയ്‌സിന്റെ ഗൾഫ് അറബ് സെക്റ്ററുകളിലേക്കും തിരിച്ചുമുള്ള സർവീസുകൾക്കാണ് ആദ്യഘട്ടത്തിൽ നാലാം ടെർമിനൽ ഉപയോഗപ്പെടുത്തുക.

Advertising
Advertising

ആഗസ്റ്റ് പകുതിയോടെ കമ്പനിയുടെ മുഴുവൻ സർവീസുകളും ഇങ്ങോട്ടുമാറ്റുമെന്ന് കുവൈത്ത് എയർവെയ്‌സ് കോർപറേഷൻ അറിയിച്ചു. നാലാം ടെർമിനൽ ബുധനാഴ്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് ഔദ്യോഗികമായി രാജ്യത്തിനു സമർപ്പിക്കും. ഇതോടെ വിമാനത്താവളത്തിലെ ട്രമിനലുകളുടെ എണ്ണം നാലാകും. നേരത്തെയുണ്ടായിരുന്ന പ്രധാന ടെർമിനലിനും ഷെയ്ഖ് സാദ് ടെർമിനലും പുറമെ, ജസീറ എയർവെയ്‌സിനായുള്ള പ്രത്യേക ടെർമിനലും അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു.

Full View
Tags:    

Similar News