കുവെെത്തില്‍ വീണ്ടും കനത്ത മഴക്ക് സാധ്യത

മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും അടിച്ചുവീശാനിടയുണ്ട്.

Update: 2018-11-21 19:54 GMT

കുവൈത്തിൽ വ്യാഴാഴ്ച ച വൈകുന്നേരം മുതൽ മഴക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളിയാഴ്ച സാമാന്യം ശക്തമായ മഴ തന്നെ പ്രതീക്ഷിക്കണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷികനായ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും അടിച്ചുവീശാനിടയുണ്ട്. ഇതുമൂലം തിരമാലകൾ ഏഴ് അടി വരെ ഉയർന്നേക്കാം.

കാഴ്ച പരിധി കുറയുന്നത് മൂലം തുറമുഖ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും അബ്ദുൽ അസീസ് അൽഖറാവി പറഞ്ഞു. തിങ്കളാഴ്ച രാവിലെ വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ ബുധനാഴ്ച ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കൃത്യമായി പ്രവചിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

Advertising
Advertising

Full View

അതിനിടെ കഴിഞ്ഞ ആഴ്ച പെയ്ത മഴയിൽ രാജ്യത്തെ റോഡുകൾക്കും കെട്ടിടങ്ങൾക്കും വ്യാപക നാശം സംഭവിച്ച പശ്ചാത്തലത്തിൽ ഗുണമേന്മയില്ലാത്ത റോഡും കെട്ടിടവും പണിത കമ്പനികൾക്കും എൻജിനിയറിങ് ഓഫിസുകൾക്കും വിലക്ക് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. ബന്ധപ്പെട്ട സമിതിയുടെ പരിശോധനയിൽ ഇവർ കുറ്റമുക്തരാണെന്ന് കണ്ടെത്തുന്നതുവരെ പുതിയ ഒരു പദ്ധതികളിലും ഇത്തരം കമ്പനികളെയും എൻജിനീയർമാരെയും പങ്കാളികളാകേണ്ടെന്നാണ് തീരുമാനം

Tags:    

Similar News