വമ്പന്‍ ജയത്തോടെ ആസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാന്‍ഡ്
പരമ്പര വിജയിയെ നിര്‍ണയിക്കുന്ന മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിനായിരുന്നു കിവികളുടെ ജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2നാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്.
ആസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാന്‍ഡ്. പരമ്പര വിജയിയെ നിര്‍ണയിക്കുന്ന മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിനായിരുന്നു കിവികളുടെ ജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2നാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ വെടിക്കെട്ട് ബാറ്റിങാണ് ന്യൂസിലാന്‍ഡിന് അനായസ ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ട്രേലിയ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 142 റണ്‍സ്.
മറുപടി ബാറ്റിങില്‍ 15.3 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ന്യൂസിലാന്‍ഡ് ജയം സ്വന്തമാക്കുകയായിരുന്നു. ഒരിടവേളക്ക് ശേഷം മിന്നല്‍ പ്രകടനം നടത്തിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് വിജയശില്‍പ്പി. 46 പന്തില്‍ നിന്ന് നാല് വമ്പന്‍ സിക്‌സറുകളും ഏഴ് ബൗണ്ടറിയും അടക്കം 71 റണ്‍സാണ് ഗപ്റ്റില്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (36) ഗ്ലെന്‍ ഫിലിപ്‌സ് (34) എന്നിവരും തിളങ്ങി. പതിവില്‍ നിന്ന് വിപരീതമായി പതിയെ തുടങ്ങിയ ഗപ്റ്റില്‍ താളം കണ്ടെത്തിയ ശേഷം ഗിയര്‍ മാറ്റുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടാണ് ഉയര്‍ന്നത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇഷ് സോദിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സൗത്തിയും ബൗള്‍ട്ടും ചേര്‍ന്നാണ് കംഗാരുപ്പടയെ 142ല്‍ ഒതുക്കിയത്.
44 റണ്‍സെടുത്ത മാത്യു വേഡ് ആണ് ടോപ് സ്‌കോറര്‍. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ് വലിന് ഒരു റണ്‍സെടുത്ത് പുറത്തായി. മികച്ച ഫോമിലുള്ള ആരോണ്‍ ഫിഞ്ചിന് 36 റണ്‍സെടുക്കാനെ കഴിഞ്ഞുളളൂ. ഫിലിപ്പെ(2)സ്റ്റോയിനിസ്(26) ആസ്റ്റന്‍ ആഗര്‍(6) മിച്ചല്‍ മാര്‍ഷ്(10) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മികച്ച കൂട്ടുകെട്ടുകള്‍ പിറക്കാതെ പോയതാണ് ആസ്‌ട്രേലിയക്ക് തിരിച്ചടിയായത്. പരമ്പരയിലെ ആദ്യ ടി20 മത്സരങ്ങള്‍ ജയിച്ച ന്യൂസിലാന്‍ഡ് പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ തോറ്റിരുന്നു.