മണിപ്പൂരും മറ്റൊരു പരീക്ഷണശാല തന്നെ

കോടതിയെ സ്വാധീനിച്ച് മെയ്തേയ് വിഭാഗത്തിന് നിയമവിരുദ്ധമായി ഗോത്രവര്‍ഗ സ്റ്റാറ്റസ് നേടിക്കൊടുക്കാന്‍ ബിരന്‍ സിങ് കളിച്ച ഭരണഘടനാ വിരുദ്ധമായ കളി നാം കണ്ടു. രാജ്യത്തിലുടനീളം മുസ്‌ലിം വേട്ടകള്‍ നിരന്തരം നടക്കുമ്പോഴും മോദി സ്വീകരിച്ചിട്ടുള്ള സമീപനം തികഞ്ഞ ഉദാസീനതയും നിര്‍വികാരതയും മാത്രമാണെന്നതും എത്രയോ തവണ കണ്ടതാണ്. | TheFourthEye

Update: 2023-09-10 14:39 GMT

മണിപ്പൂരിന്റെ മുന്‍ മുഖ്യമന്ത്രി ഒക്രം ഒബോബി സിംഗ് ഇക്കഴിഞ്ഞ ദിവസം ഒരു വാര്‍ത്താസമ്മേളനത്തില്‍ അത്യധികം വികാരാധീനനായി ചോദിച്ച ചോദ്യം നിങ്ങള്‍ കേട്ടിരിയ്ക്കും. മണിപ്പൂര്‍ ഇപ്പോഴും ഇന്ത്യയുടെ ഭാഗമാണോ, ഞങ്ങളെ നിങ്ങളുടെ നാട്ടുകാരായി ഇപ്പോഴും കരുതുന്നുണ്ടോ എന്നതാണ് മൂന്ന് തവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സിംഗ് രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് ചോദിച്ച ചോദ്യം.

മണിപ്പൂരിലെ ക്രിസ്ത്യന്‍ വംശഹത്യ ആരംഭിച്ചിട്ട് അമ്പത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയുടെ പ്രധാനമന്ത്രി അങ്ങനെയൊരു സംഭവം അറിഞ്ഞ മട്ട് പോലുമില്ല. ആളുകളുടെ കണ്ണില്‍ പൊടിയിടാനായി ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരില്‍ പോയി നടത്തിയ റോഡ് ഷോ ഒഴിച്ച് നിര്‍ത്തിയാല്‍ രാജ്യത്തിനുള്ളിലെ ഒരു സംസ്ഥാനം നിന്നു കത്തുമ്പോള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് എന്ത് ഇടപെടലാണ് ഉണ്ടായിട്ടുള്ളത്.

Advertising
Advertising

പൊലീസ് സ്റ്റേഷനുകളില്‍ കടന്നുകയറി ആയുധങ്ങള്‍ മോഷ്ടിക്കാനും പട്ടാപ്പകല്‍ പൊലീസിന്റെ കണ്‍മുന്നില്‍ സംഹാരതാണ്ഡവമാടാനുമുള്ള അനുവാദം സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ആക്രമണകാരികള്‍ക്ക് നല്‍കിയിട്ടുള്ളതിന്റെ നിരവധി തെളിവുകള്‍ നാം കണ്ടതാണ്.

ക്രിസ്ത്യന്‍ ഗോത്ര വിഭാഗമായ കുക്കി സമുദായത്തിലെ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ളവരെ പട്ടാപ്പകല്‍ കൊന്നൊടുക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അക്രമകാരികളായ മെയ്തേയ് വിഭാഗത്തിന് നല്‍കിയിട്ടുള്ള ബിരന്‍ സിങ് എന്ന ക്രിമിനലിനെ ഇപ്പോഴും മോദി സര്‍ക്കാര്‍ മുഖ്യമന്ത്രിക്കസേരയില്‍ തന്നെ ഉറപ്പിച്ചിരുത്തിയിരിക്കുന്നു. പൊലീസ് സ്റ്റേഷനുകളില്‍ കടന്നുകയറി ആയുധങ്ങള്‍ മോഷ്ടിക്കാനും പട്ടാപ്പകല്‍ പൊലീസിന്റെ കണ്‍മുന്നില്‍ സംഹാരതാണ്ഡവമാടാനുമുള്ള അനുവാദം സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ആക്രമണകാരികള്‍ക്ക് നല്‍കിയിട്ടുള്ളതിന്റെ നിരവധി തെളിവുകള്‍ നാം കണ്ടതാണ്.


ഇതിനോടൊപ്പം മുഖ്യമന്ത്രിയായ ബിരന്‍ സിങ്ങും സംസ്ഥാനത്ത് അക്രമം അഴിച്ചു വിട്ടിട്ടുള്ള മെയ്തേയ് ഭീകര സംഘടനയായ അറമ്പായി തേന്‍കോലിന്റെ പ്രവര്‍ത്തകരും തമ്മിലുള്ള അടുത്ത ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുള്ളതാണ്. കോടതിയെ സ്വാധീനിച്ച് മെയ്തേയ് വിഭാഗത്തിന് നിയമവിരുദ്ധമായി ഗോത്രവര്‍ഗ സ്റ്റാറ്റസ് നേടിക്കൊടുക്കാന്‍ ബിരന്‍ സിങ് കളിച്ച ഭരണഘടനാ വിരുദ്ധമായ കളിയും നാം കണ്ടു.

ഇപ്രകാരം ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു ഭരണാധികാരിയെ ആര്‍.എസ്.എസിന്റെ വംശീയ അജണ്ടകള്‍ നടപ്പാക്കാനായി കയറൂരി വിട്ടിരിക്കുന്ന നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി രാജ്യത്തിന് തന്നെ അപമാനമായി മാറിയിരിക്കുന്നു എന്ന് പറയാതെ വയ്യ. ഇതിനര്‍ഥം അദ്ദേഹം ഇത്രയും നാള്‍ രാജ്യത്തിന്റെ അഭിമാനമായിരുന്നു എന്നൊന്നുമല്ല കേട്ടോ. എങ്കില്‍പോലും സ്വന്തം രാജ്യത്തിന്റെ ഒരു ഭാഗം ആഭ്യന്തര കലാപത്തില്‍ കത്തിയമരുമ്പോള്‍ അമേരിക്കയില്‍ പോയിരുന്ന് വീണ വായിക്കുന്ന മോദി രാജ്യത്തിന് മാത്രമല്ല മനുഷ്യകുലത്തിന് തന്നെ തീരാ കളങ്കമായി മാറുന്ന കാഴ്ചയാണ് ഇന്ത്യ ഈ പോയ വാരം കണ്ടത്.

ദൈവസ്‌നേഹത്തിന്റെയും നന്മയുടെയും സഹനത്തിന്റെയുമെല്ലാം മറകെട്ടി തങ്ങളുടെ വംശീയതയെ ഇത്രയും നാള്‍ സംഘ്പരിവാറിന്റെ ചെലവില്‍ മുസ്‌ലിംകള്‍ക്കെതിരെ ഉപയോഗിച്ച കേരളത്തിലെ ക്രിസംഘികള്‍ ഫാഷിസം അങ്ങനെ ഒടുവില്‍ തങ്ങളുടെ വീട്ടുപടിക്കല്‍ തന്നെ എത്തിനില്‍ക്കുന്ന വിവരം ഇനിയും തിരിച്ചറിയും എന്ന പ്രതീക്ഷ ഇല്ല.

രാജ്യത്തിലുടനീളം മുസ്‌ലിം വേട്ടകള്‍ നിരന്തരം നടക്കുമ്പോഴും മോദി സ്വീകരിച്ചിട്ടുള്ള സമീപനം തികഞ്ഞ ഉദാസീനതയും നിര്‍വികാരതയും മാത്രമാണെന്ന് നമ്മള്‍ എത്രയോ തവണ കണ്ടതാണ്. ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരുന്ന മോദിയുടെ തന്നെ കൂട്ടാളികള്‍ രണ്ടായിരത്തോളം മുസ്‌ലിംകളെ പച്ചക്ക് കത്തിക്കുകയും വെട്ടി നുറുക്കുകയും അവരുടെ മാനംകവരുകയും ചെയ്തപ്പോള്‍ മൂന്നുദിവസം ചെറുവിരല്‍ അനക്കിയില്ലെന്ന ആക്ഷേപം യു.സി ബാനര്‍ജിയുടെ അന്വേഷണ കമീഷന്‍ മാത്രമല്ല അവിടത്തെ നാട്ടുകാരും ഉയര്‍ത്തിയതാണ്.

മോദി അന്ന് ഗുജറാത്ത് കലാപം ഒഴിവാക്കാനും സംഘ്പരിവാറിന്റെ തീവ്രവാദികളില്‍ നിന്ന് മുസ്‌ലിംകളെ കാത്തു രക്ഷിക്കാനുമായി ഊണും ഉറക്കവുമില്ലാതെ അധ്വാനിച്ചിരുന്നുവെന്ന് രാജമൊട്ടാകെയുള്ള ടി.വി ചാനലുകളില്‍ കയറി ഇറങ്ങി നടന്ന് തള്ളുന്ന ബി.ജെ.പിക്കാര്‍ ഇന്നത്തെ മോദിയുടെ നിസ്സംഗതയെ പറ്റി എന്ത് പറയുന്നു എന്നറിയാന്‍ നാട്ടുകാര്‍ക്ക് താല്പര്യം ഉണ്ട്. തന്റെ ഭരണത്തിന്‍ കീഴില്‍ തന്റെ തന്നെ ആളുകള്‍ അന്നവിടെ മുസ്‌ലിംകളെ കൊന്നുതള്ളിയപ്പോള്‍ ഊറിചിരിച്ച മോദിയ്ക്ക് ലഭിച്ച അതേ ആത്മനിര്‍ഭരതയല്ലേ ചിതറിത്തെറിച്ചു വീഴുന്ന മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ ശവശരീരങ്ങള്‍ കാണുമ്പോള്‍ ഇന്നദ്ദേഹത്തിന് ഉണ്ടാവുന്നത്.


ഇതോടൊപ്പം ചേര്‍ത്തുവച്ച് പറയേണ്ട മറ്റൊന്നാണ് ഈ കൊടും ക്രൂരതയ്ക്ക് കൂട്ടുനിന്നിട്ട് അമേരിക്ക ചുറ്റിത്തിരിയുന്ന മോദിയെ വാഴ്ത്തി പാടുന്ന ജനം ടി.വിയെ പോലുള്ള മാധ്യമജീര്‍ണതകളുടെ ഉളുപ്പില്ലായ്മയും. അമേരിക്കയില്‍ എത്തിയ മോദിയെ ബൈഡന്‍ നെയ്യഭിഷേകവും പാലഭിഷേകവും ഒരുമിച്ച് നടത്തി സ്വീകരിച്ചു എന്ന് തള്ളുന്ന ജനം ടി.വി, പക്ഷേ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ വംശഹത്യയ്ക്ക് സര്‍വ്വ ഒത്താശയും ചെയ്യുന്ന നരേന്ദ്ര മോദിയെ നാട്ടിലേക്ക് ക്ഷണിച്ചു വരുത്തിയ ബൈഡനെ അവിടത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ഞിക്കിടുന്ന വിവരം പുറത്തു പറഞ്ഞില്ല.

അവസാനമായി കേരളത്തിലെ കത്തോലിക്കാ സഭയുടെ നിലവിളിയെ കുറിച്ച് കൂടി പറയേണ്ടതുണ്ട്. സീറോ മലബാര്‍ സഭയുടെ നുണപ്രചാരണ കോളാമ്പിയായ ഷെഖിന ടി.വിയുടെ ഫ്‌ളോറില്‍ പോയിരുന്ന് മുസ്‌ലിംകള്‍ക്കെതിരെ അപവാദ പ്രചാരണങ്ങളും നുണക്കഥകളും അടിച്ചിറക്കിയിരുന്ന ചില വൈദികര്‍ ഇപ്പോള്‍ മണിപ്പൂരില്‍ സ്വന്തം സമുദായ അംഗങ്ങള്‍ ഇയാം പാറ്റകളെ പോലെ വഴിയില്‍ മരിച്ചുവീഴുമ്പോള്‍ പൊട്ടിത്തെറിക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്ന കാഴ്ച സത്യത്തില്‍ ഞാന്‍ ആസ്വദിക്കുകയാണ്. തെറ്റിദ്ധരിക്കേണ്ട, ഒരു തെറ്റും ചെയ്യാത്ത മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ ദുരിതപര്‍വ്വമല്ല ഞാന്‍ ആസ്വദിക്കുന്നത്, മറിച്ച് സംഘപരിവാറിന്റെ മുസ്‌ലിം വേട്ടകള്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കുകയും അവയെ യാതൊരു മനോവിഷമവും ഇല്ലാതെ ന്യായീകരിക്കുകയും ചെയ്യുന്ന കേരളത്തിലെ കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ ഗതികേടാണ് ഞാന്‍ ആസ്വദിക്കുന്നു എന്ന് പറഞ്ഞത്.

വടക്കേ ഇന്ത്യയില്‍ നിരപരാധിയായ മുസ്‌ലിമിനെ തല്ലിക്കൊല്ലുമ്പോഴും യാതൊരു തെറ്റും ചെയ്യാത്ത സിദ്ദിഖ് കാപ്പനെ പോലെയും അബ്ദുള്‍ നാസര്‍ മഅദനിയെ പോലെയുള്ള മുസ്‌ലിംകളെ ആയുഷ്‌കാലം തടവിലിട്ട് പീഡിപ്പിക്കുമ്പോഴുമെല്ലാം സംഘ്പരിവാറിനേക്കാള്‍ ഉറക്കെ അവരെ തീവ്രവാദികള്‍ എന്നും രാജ്യദ്രോഹികള്‍ എന്നും വിളിച്ചവരാണ് ഈ പറഞ്ഞ ക്രിസംഘികള്‍. ദൈവസ്‌നേഹത്തിന്റെയും നന്മയുടെയും സഹനത്തിന്റെയുമെല്ലാം മറകെട്ടി തങ്ങളുടെ വംശീയതയെ ഇത്രയും നാള്‍ സംഘ്പരിവാറിന്റെ ചെലവില്‍ മുസ്‌ലിംകള്‍ക്കെതിരെ ഉപയോഗിച്ച കേരളത്തിലെ ക്രിസംഘികള്‍ ഫാഷിസം അങ്ങനെ ഒടുവില്‍ തങ്ങളുടെ വീട്ടുപടിക്കല്‍ തന്നെ എത്തിനില്‍ക്കുന്ന വിവരം ഇനിയും തിരിച്ചറിയും എന്ന പ്രതീക്ഷ എനിക്കില്ല. അതിനാല്‍ത്തന്നെ നിരപരാധികളായ മണിപ്പൂരിലെ ജനതയ്ക്ക് മേല്‍ നടക്കുന്ന സംഘ്പരിവാറിന്റെ കൊടും ക്രൂരത യാതൊരു കാരണവശാലും നീതീകരിക്കപ്പെടാനാവാത്തതാകുമ്പോഴും കേരളത്തിലെ ക്രിസംഘികള്‍ ഇപ്പോഴത്തെ പ്രതിസന്ധി പൂര്‍ണ്ണമായും അര്‍ഹിക്കുന്നത് തന്നെ എന്ന് പറയാതെ വയ്യ

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. ബിനോജ് നായര്‍

Writer

Similar News