കാശ്മീര്‍ രാജ്യമാണെന്ന് ബീഹാര്‍ വിദ്യാഭ്യാസ വകുപ്പ്..!

Update: 2018-04-11 04:30 GMT
Editor : Muhsina
കാശ്മീര്‍ രാജ്യമാണെന്ന് ബീഹാര്‍ വിദ്യാഭ്യാസ വകുപ്പ്..!

ബീഹാര്‍ വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല. മറ്റൊരു രാജ്യം തന്നെയാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി നല്‍കിയ ചോദ്യപേപ്പറാണ്..

ബീഹാര്‍ വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല. മറ്റൊരു രാജ്യം തന്നെയാണ്. ബീഹാറില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി നല്‍കിയ ചോദ്യപേപ്പറാണ് വിവാദമായിരിക്കുന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ കാശ്മീരിനെ രാജ്യമായാണ് കണക്കാക്കിയിരിക്കുന്നത്.

Advertising
Advertising

താഴെ നല്‍കിയിരിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ എന്താണ് വിളിക്കുകയെന്ന് എഴുതാനാണ് കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈന, നേപ്പാള്‍, ഇംഗ്ലണ്ട്, കാശ്മീര്‍, ഇന്ത്യ എന്നിവയാണ് നല്‍കിയിരിക്കുന്ന രാജ്യങ്ങളുടെ പേരുകള്‍‍.

എന്നാല്‍ ഇത് അച്ചടിയിലുണ്ടായ പിഴവാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ''സംഭവം വളരെ നാണക്കേടുണ്ടാക്കുന്നതാണ്, ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഇത് അച്ചടിയിലുണ്ടായ പിഴവാണ്.'' ബിഇപിസി സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ പ്രേം ചന്ദ്ര പറഞ്ഞു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News