ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ വായുമലിനീകരണതോത് 14 ഇരട്ടിയായി
വെടിക്കെട്ടും മറ്റു ആഘോഷങ്ങളും കഴിഞ്ഞപ്പോള്‍ ഡല്‍ഹിയിലെ വായുമലിനീകരണ തോത് കുത്തനെ ഉയര്‍ന്നു.
ദീപാവലി ആഘോഷങ്ങള്‍ ഡല്‍ഹിയെ ശ്വാസംമുട്ടിക്കുന്ന പരുവത്തിലാക്കിയതായി റിപ്പോര്‍ട്ട്. വെടിക്കെട്ടും മറ്റു ആഘോഷങ്ങളും കഴിഞ്ഞപ്പോള്‍ ഡല്‍ഹിയിലെ വായുമലിനീകരണ തോത് കുത്തനെ ഉയര്‍ന്നു. ഡല്‍ഹിയില്‍ 14 മടങ്ങ് വായു മലിനീകരണം ഉണ്ടായതായാണ് കണക്ക്. തിങ്കളാഴ്ച രാവിലെ ഏഴിന് ഡല്‍ഹിയിലെ വായു അപകടകരമായ അവസ്ഥയിലാണെന്ന് സെന്‍ട്രല്‍ പൊലൂഷന്‍ മോണിറ്ററിങ് ഏജന്‍സി അറിയിച്ചു. ക്വുബിക് മീറ്ററില്‍ 1,000 മൈക്രോഗ്രാം മലിനീകരണം വായുവില്‍ തങ്ങിനില്‍പ്പുള്ളതായാണ് റിപ്പോര്‍ട്ട്. ക്വുബിക് മീറ്ററില്‍ 100 മൈക്രോഗ്രാം ആണ് സുരക്ഷിതമായ നില. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഇതുമൂലം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാണ്‍പുര്‍, ലക്‌നോ തുടങ്ങിയ പ്രദേശങ്ങളിലും വന്‍ വായൂമലിനീകരണ തോതാണ് ദീപാവലി ആഘോഷ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയത്. മഞ്ഞില്‍ ഈ പുകപടലങ്ങള്‍ കലര്‍ന്നതോടെ വെളിച്ചക്കുറവും രൂക്ഷമായി. ഇതേത്തുടര്‍ന്ന് ഡിഎന്‍ഡി മേല്‍പ്പാലത്തില്‍ അഞ്ചു വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.