ഒരു ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം ഒരേ ജന്മദിനം..! വിശ്വാസമില്ലെങ്കില്‍ ആധാര്‍ നോക്കൂ

Update: 2018-05-09 03:19 GMT
Editor : Muhsina
ഒരു ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം ഒരേ ജന്മദിനം..! വിശ്വാസമില്ലെങ്കില്‍ ആധാര്‍ നോക്കൂ

800ഓളം കുടുംബങ്ങളുടെ ആധാര്‍ കാര്‍ഡില്‍ ഒരേ ജനന തീയ്യതി. ഹരിദ്വാറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഗൈന്ദി ഘാട്ട ജില്ലയിലാണ് സംഭവം. ആധാറിലെ..

ആധാര്‍ കിട്ടിയപ്പോള്‍ ഒരു ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം ഒരേ ജനന തീയ്യതി. ഹരിദ്വാറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഗൈന്ദി ഘാട്ട ജില്ലയിലാണ് സംഭവം. ആധാറിലെ പിഴവ് കാരണം ഒരു ഗ്രാമത്തിലെ ഏല്ലാവര്‍ക്കും ഇവിടെ ഒരേ ജന്മദിനമാണ്. ഇവിടത്തെ നിവാസികളായ വാന്‍ ഗുജ്ജര്‍ വിഭാഗത്തില്‍പ്പെട്ട 800ഓളം കുടുംബങ്ങളുടെ ആധാര്‍ കാര്‍ഡില്‍ ഒരേ ജനന തീയ്യതിയാണ് അച്ചടിച്ചു വന്നിരിക്കുന്നത്.

Advertising
Advertising

പ്രദേശവാസിയായ മുഹമ്മദ് ഖാന്റെ ആധാര്‍ കാര്‍ഡില്‍ അദ്ദേഹത്തിന്റെ ജന്മദിനം ജനുവരി 1. തൊട്ടടുത്ത അയല്‍വാസിയായ അല്‍ഫാദിന്റെ ജന്മദിനവും അതു തന്നെ. ഇരുവരുടെയും കുടുംബങ്ങളുള്‍പ്പെടെ 800ഓളം വീടുകളിലും ഇതുതന്നെയാണ് അവസ്ഥ. എല്ലാവരുടെയും ജന്മദിനമായി അടയാളപ്പെടുത്തിയിരിക്കുന്നത് ജനുവരി 1.

''ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ വിതരണം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ ജന്മദിനം പോലും ഒരുപോലിരിക്കുമ്പോള്‍ ഇതില്‍ എന്ത് യുണീക്ക്നെസ് ആണുള്ളത്..?'' അല്‍ഫാദിന്‍ ചോദിക്കുന്നു. ആധാര്‍ കാര്‍ഡിനായി തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ നല്‍കിയിരുന്നതായും ഇവര്‍ പറയുന്നു.

നേരത്തെ ഉത്തര്‍പ്രദേശില്‍ ആഗ്രയിലും അലഹബാദിലും ഇതുപോലെ ആധാര്‍ കാര്‍ഡുകളില്‍ തെറ്റുകള്‍ സംഭവിച്ചത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News