മൂന്ന് കുട്ടികളെ അമ്മാവന്‍ വെടിവെച്ചുകൊന്നു; കുട്ടികളുടെ പിതാവ് പറഞ്ഞിട്ടെന്ന് മൊഴി

Update: 2018-05-13 00:11 GMT
Editor : Sithara
മൂന്ന് കുട്ടികളെ അമ്മാവന്‍ വെടിവെച്ചുകൊന്നു; കുട്ടികളുടെ പിതാവ് പറഞ്ഞിട്ടെന്ന് മൊഴി

കുറ്റം സമ്മതിച്ച അമ്മാവന്‍ കുട്ടികളുടെ പിതാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് കൊല നടത്തിയതെന്ന് മൊഴി നല്‍കി

ഹരിയാനയിലെ പഞ്ച്കുലയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികളെ അമ്മാവന്‍ വെടിവെച്ചുകൊന്നു. കുറ്റം സമ്മതിച്ച ഇയാള്‍ കുട്ടികളുടെ പിതാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് കൊല നടത്തിയതെന്ന് മൊഴി നല്‍കി. കുട്ടികളുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.

സര്‍സ ഗ്രാമത്തിലെ സോനു മാലികിന്‍റെ മക്കളായ സമീര്‍ (11), സിമ്രാന്‍ (8), സമര്‍ (4) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടികളുടെ അമ്മാവന്‍ ജഗ്ദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertising
Advertising

ഞായറാഴ്ചയാണ് കുട്ടികളെ കാണാതായത്. ചൊവ്വാഴ്ച തിക്കര്‍ താല്‍ തടാകത്തിന് സമീപം കാട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. കുട്ടികളെ വെടിവെച്ച് കൊന്ന ശേഷം തോക്ക് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചെന്ന് ജഗ്ദീപ് മൊഴി നല്‍കി. കുട്ടികളുടെ പിതാവാണ് കൊലയുടെ ഗൂഢാലോചന നടത്തിയതെന്ന ജഗ്ദീപിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സോനുവിനെ ചോദ്യംചെയ്തുവരികയാണ്. കൊലപാതക കാരണം വ്യക്തമല്ല.

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സോനുവിന്‍റെ ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകകാരണം ഇതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News