പാന്‍ കാര്‍ഡിനും ആദായനികുതിക്കും അധാര്‍ നിര്‍ബന്ധമാക്കിയതില്‍ ഭാഗിക ഇളവ്

Update: 2018-05-22 00:49 GMT
Editor : admin
പാന്‍ കാര്‍ഡിനും ആദായനികുതിക്കും അധാര്‍ നിര്‍ബന്ധമാക്കിയതില്‍ ഭാഗിക ഇളവ്
Advertising

നിലവില്‍ ഉള്ളവര്‍ മാത്രം പാന്‍ കാര്‍ഡിനും ആദായനികുതി റിട്ടേണ്‍സിനും അത് ഹാജരാക്കിയാല്‍ മതി. ജൂലൈ ഒന്നിന് മുമ്പ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും

നിലവില്‍ ആധാര്‍ കാര്‍ഡുള്ളവര്‍ ജൂലൈ ഒന്നിനകം പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്യണമെന്ന് സുപ്രിം കോടതി. ഇല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും. നിലവില്‍ ആധാര്‍ കാര്‍ഡില്ലാത്തവര്‍ പാന്‍ കാര്‍ഡിനായി ആധാര്‍ എടുക്കല്‍ നിര്‍ബന്ധമില്ല. ആധാര്‍ കേസില്‍ ഭരണഘടന ബെഞ്ചിന്റെ വിധി വരുന്നത് വരെയാണ് ഈ ഇളവ്.

ആദായ നികുതി റിട്ടേണ്‍സിനും, പാന്‍ കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കി ആദായനികുതി വകുപ്പില്‍ കൊണ്ട് വന്ന ഭേദഗതിയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹരജികളിലാണ് സുപ്രിംകോടതിയുടെ വിധി. ആദായ നികുതി ആക്ടിലെ ഭേദഗതി പൂര്‍ണ്ണമായും റദ്ദ് ചെയ്യാന്‍ സുപ്രിം കോടതി തയ്യാറായില്ല. ഒരാള്‍ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉണ്ടാക്കുന്നതും, വ്യാജ പാന്‍ കാര്‍ഡുകള്‍ ഉണ്ടാക്കുന്നതും തടയാന്‍ ആധാറുമായി ലിങ്ക് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന കേന്ദ്രത്തിന്റെ വാദം പരിഗണിച്ചാണ് സുപ്രിം കോടതിയുടെ തീരുമാനം. എന്നാല്‍ നിലവില്‍ ആധാറുള്ളവര്‍ നിര്‍ബന്ധമായും ആധാറുമായി ലിങ്ക് ചെയ്യണം.

ജൂലൈ ഒന്നിന് മുമ്പ് ഇത്തരത്തില്‍ ലിങ്ക് ചെയ്യാത്തവരുടെ പാന്‍കാര്‍ഡുകള്‍ റദ്ദാകും. നിലവില്‍ ആധാറില്ലാത്തവര്‍ പാന്‍ കാര്‍ഡിനായി മാത്രം ആധാര്‍ എടുക്കേണ്ടതില്ല. ആധാര്‍ വ്യക്തിയുടെ സ്വകാര്യതയിലുള്ള കടന്ന് കയറ്റമാണോ, മൗലിവകാശങ്ങള്‍ക്ക് വിരുദ്ധമാണോ എന്നീ ചോദ്യങ്ങളില്‍ സുപ്രിം കോടതിയുടെ ഭരണഘടന ബെഞ്ച് അന്തിമ വിധി പുറപ്പെടുവിക്കുന്നത് വരെയാണ് ഈ ഇളവ്. ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന പരാതികള്‍ ഗൗരവതരമായി തന്നെ പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ പ്രത്യേക സ്‌കീം തന്നെ രൂപീകരിച്ച് നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News