സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിനു ശേഷം വൈദ്യുതി എത്തിയ ഗുജറാത്തിലെ ദ്വീപ്

Update: 2018-05-24 00:53 GMT
Editor : admin
സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിനു ശേഷം വൈദ്യുതി എത്തിയ ഗുജറാത്തിലെ ദ്വീപ്

വിദേശശക്തികളുടെ അധിനിവേശത്തില്‍ നിന്നും ഇന്ത്യ സ്വതന്ത്രമായിട്ട് 70 വര്‍ഷം പിന്നിട്ടു കഴിഞ്ഞു.

വിദേശശക്തികളുടെ അധിനിവേശത്തില്‍ നിന്നും ഇന്ത്യ സ്വതന്ത്രമായിട്ട് 70 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. രാജ്യം വിവിധ മേഖലകളില്‍ ആഗോളതലത്തില്‍ തന്ത്രപ്രധാന ശക്തിയായി വളരുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം ഗുജറാത്തിന്റെ തീരത്തുള്ള ഷിയാല്‍ ബെട്ട് ദ്വീപ് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചമാണ് കഴിഞ്ഞദിവസം വരെ കണ്ടിരുന്നത്. ശനിയാഴ്ചയാണ് ഷിയാല്‍ ബെട്ടില്‍ ആദ്യമായി വൈദ്യുതി വിളക്ക് എരിഞ്ഞത്. നാല് വശവും അറബിക്കടലിനാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ദ്വീപില്‍ 6000 ആണ് ജനസംഖ്യ.

Advertising
Advertising

ഒന്നര കിലോമീറ്റര്‍ അകലെയുള്ള പിപാവാവ് തുറമുഖത്ത് നിന്നാണ് ഷിയാല്‍ ബെട്ടിലേക്കുള്ള വൈദ്യുതി എത്തിക്കുന്നത്. കടലിന്നടിയിലൂടെ കേബിള്‍ വലിച്ചാണ് വൈദ്യുതി എത്തിച്ചത്. ഇതിനായി 18.35 കോടി രൂപയുടെ പദ്ധതിയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഒരുക്കിയത്. പശ്ചിം ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡുമായി സഹകരിച്ചായിരുന്നു പദ്ധതി. 'നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വര്‍ഷങ്ങളായി. പക്ഷേ അന്ധകാരത്തില്‍ നിന്നു ഷിയാല്‍ ബെട്ടിന് സ്വാതന്ത്ര്യം ലഭിച്ചത് ഇന്നാണ്. ഇപ്പോഴാണ് സ്വാതന്ത്ര്യം യാഥാര്‍ഥ്യമായതെന്നും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു. ദ്വീപിലെ എല്ലാവര്‍ക്കും ഇനി വൈദ്യുതി ലഭ്യമാകുമെന്നും ഇത് 'സൌജന്യ'മായിരിക്കുമെന്നുമാണ് സര്‍ക്കാര്‍ വാഗ്ദാനം. കഴിഞ്ഞദിവസം വരെ സോളാര്‍ ഉപകരണങ്ങളുടെയും മണ്ണെണ്ണ വിളക്കിന്റെയും വെളിച്ചത്തില്‍ ആയിരുന്നു ദ്വീപുവാസികള്‍. സോളാര്‍ ഊര്‍ജം ഉപയോഗിച്ച് ഒരു ബള്‍ബ് കത്തിക്കാനും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും മാത്രമായിരുന്നു കഴിഞ്ഞിരുന്നത്. വൈദ്യുതി എത്തിയതോടെ ദ്വീപുവാസികള്‍ പുതിയ ജീവിതവും വെളിച്ചവും തേടുകയാണ്. ദ്വീപ് വാസികളില്‍ ഭൂരിഭാഗം ആളുകളും മത്സ്യത്തൊഴിലാളികളാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News