സാമ്പത്തിക വളര്‍ച്ച വേഗം കൈവരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍

ഉല്‍പാദനം, കാര്‍ഷികം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലുണ്ടായ വളര്‍ച്ചയാണ് സമ്പദ്‌വ്യവസ്ഥക്ക് ആക്കം കൂട്ടിയത്. അതേസമയം വ്യാവസായികരംഗത്ത് വളര്‍ച്ച കുറഞ്ഞു.

Update: 2018-08-31 14:23 GMT

നടപ്പുസാമ്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വേഗം കൈവരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പാദന നിരക്ക് പ്രതീക്ഷിത തോതും കടന്ന് 8.2 ശതമാനമായി ഉയര്‍ന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആദ്യ പാദത്തിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചതോത് കൂടിയാണിത്. ഉല്‍പാദനം, കാര്‍ഷികം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലുണ്ടായ വളര്‍ച്ചയാണ് സമ്പദ്‌വ്യവസ്ഥക്ക് ആക്കം കൂട്ടിയത്. അതേസമയം വ്യാവസായികരംഗത്ത് വളര്‍ച്ച കുറഞ്ഞു.

Tags:    

Similar News