Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്കെതിരെ ഷൂ എറിഞ്ഞ അഭിഭാഷകൻ രാകേഷ് കിഷോറിനെ ചൊവ്വാഴ്ച ഡൽഹിയിലെ കർക്കാർഡൂമ കോടതി സമുച്ചയത്തിൽ വെച്ച് അജ്ഞാതർ മർദിച്ചു. കർക്കാർഡൂമ കോടതിയിൽ വെച്ച് അഭിഭാഷകന് നേരെ ചെരിപ്പെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചിലർ കിഷോറിനെ ചെരിപ്പുകൊണ്ട് അടിക്കാൻ ശ്രമിക്കുന്നതും മറ്റുള്ളവർ ഇടപെടുന്നതും ദൃശ്യങ്ങളിൽ കാണാം.
Manuwadi Lawyer Rakesh Kishore — the man who once hurled a shoe at former CJI B.R. Gavai — was thrashed with slippers inside a Delhi court today. The dramatic retaliation unfolded in full public view, sending shockwaves through the legal fraternity. pic.twitter.com/iPXwvj9UR9
— The Dalit Voice (@ambedkariteIND) December 9, 2025
എന്നാൽ ആരാണ് ഇതിന് പിന്നിൽ എന്നതിനെ കുറിച്ച് വ്യക്തതയില്ല. അഭിഭാഷകരുടെയും വ്യവഹാരികളുടെയും കോടതി ജീവനക്കാരുടെയും ഗണ്യമായ തിരക്ക് അനുഭവപ്പെടാറില്ല സ്ഥലമാണ് കർക്കാർഡൂമ കോടതി. സംഭവം എങ്ങനെ നടന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇതുവരെ ഏതെങ്കിലും വ്യക്തിയോ ഗ്രൂപ്പോ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ ആക്രമണത്തിന്റെ ഉദേശ്യവും വ്യക്തമല്ല. അധികാരികൾ ഔദ്യോഗിക വിശദീകരണവും നൽകിയിട്ടില്ല. ഒക്ടോബർ 6ന് സുപ്രിം കോടതിയിൽ കോടതി നടപടികൾക്കിടെ മുൻ ചീഫ് ജസ്റ്റിസ് ഗവായിക്ക് നേരെ ഷൂ എറിഞ്ഞതോടെ രാകേഷ് കിഷോർ വാർത്തയിൽ ഇടം പിടിച്ചിരുന്നു. എന്നാൽ പരാതിയില്ലെന്ന് ബി.ആർ ഗവായി അറിയിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ നടപടിയൊന്നും എടുത്തിരുന്നില്ല.