രാമക്ഷേത്രം നിർമിക്കണമെന്നതാണ് നയമെന്ന് കോൺഗ്രസ്

അയോധ്യ കേസിലെ സുപ്രീംകോടതി വിധി ബഹുമാനിക്കുന്നു. എല്ലാവിഭാഗങ്ങളിലെയും ജനങ്ങളോട് രാജ്യത്തിന്റെ മതേതര മൂല്യങ്ങളും ബഹുസ്വര മനോഭാവവും കാത്തുസൂക്ഷിക്കാനും സമാധാനം പുലർത്താനും അഭ്യർത്ഥിക്കുന്നു.

Update: 2019-11-09 07:38 GMT

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്നതാണ് കോൺഗ്രസ് നയമെന്ന് വക്താവും ദേശീയ പ്രവർത്തകസമിതി സ്ഥിരം ക്ഷണിതാവുമായ രൺദീപ് സിംഗ് സുർജേവാല. ബാബരി കേസ് വിധിയിലെ സുപ്രീംകോടതി വിധി സംബന്ധിച്ച കോൺഗ്രസ് തീരുമാനം വിശദീകരിക്കവെയാണ് സുർജേവാല ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി വിധിയുടെ ഖ്യാതി ഏതെങ്കിലും വ്യക്തിക്കോ പാർട്ടിക്കോ സമുദായത്തിനോ അല്ലെന്നും കോടതിവിധി എല്ലാ വിഭാഗങ്ങളും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ये भी पà¥�ें- ബാബരി ഭൂമിയിൽ ഹിന്ദുക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി വിധി; പള്ളി പണിയാൻ വേറെ സ്ഥലം നൽകണം

അയോധ്യ കേസിലെ സുപ്രീംകോടതി വിധി ബഹുമാനിക്കുന്നു. എല്ലാവിഭാഗങ്ങളിലെയും ജനങ്ങളോട് രാജ്യത്തിന്റെ മതേതര മൂല്യങ്ങളും ബഹുസ്വര മനോഭാവവും കാത്തുസൂക്ഷിക്കാനും സമാധാനം പുലർത്താനും അഭ്യർത്ഥിക്കുന്നു. കാലങ്ങളായി നമ്മുടെ രാജ്യം പുലർത്തിപ്പോന്ന പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കണം - സുർജേവാല പറഞ്ഞു. ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കോൺഗ്രസ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് സുർജേവാല, കോൺഗ്രസ് രാമക്ഷേത്ര നിർമാണത്തിന്റെ പക്ഷത്താണെന്ന് വ്യക്തമാക്കിയത്. കോൺഗ്രസിന്റെ നിലപാട് വ്യക്തമാണ്. സുപ്രീം കോടതിയുടെ വിധി എല്ലാവരും പൂർണമായും ബഹുമാനിക്കണം. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. 1993-ൽ ഭൂമി ഏറ്റെടുത്തത് കോൺഗ്രസ് സർക്കാറാണെന്ന് ഓർമപ്പെടുത്താൻ ആഗ്രഹിക്കുകയാണ്.

ഭഗവൻ ശ്രീരാമൻ ത്യാഗമാണ്, കരുണയാണ്, പ്രേമമാണ്, സദാചാരമാണ്, സദ്ഭാവനയാണ്, എല്ലാവരെയും ഉൾക്കൊള്ളുന്നവരാണ്. ഭഗവാൻ ശ്രീരാമന്റെ പേര് രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗിക്കുന്ന വ്യക്തികളും പാർട്ടികളും ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, ഇന്നത്തെ വിധിയോടെ സുപ്രീംകോടതി അതിനുള്ള അവസരങ്ങൾ ഇല്ലാതാക്കിയിരിക്കുന്നു. - സുർജേവാല പറഞ്ഞു.

Similar News