ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചു; ആശുപത്രി അറ്റന്‍ഡര്‍ അറസ്റ്റില്‍

ആശുപത്രിയിലെ ജീവനക്കാരനായ ജ്യോതികുമാറിനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

Update: 2021-05-12 09:45 GMT

കോവിഡ് രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ യുവതിയെ ആശുപത്രിയിലെ അറ്റന്‍ഡര്‍ പീഡനത്തിനിരയാക്കി. ബിഹാറിലെ ഭാഗല്‍പൂരിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ ജീവനക്കാരനായ ജ്യോതികുമാറിനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

പീഡനവിവരം വെളിപ്പെടുത്തിക്കൊണ്ടുള്ള യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ തന്നെ അറ്റന്‍ഡര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി വീഡിയോയില്‍ പറയുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഭര്‍ത്താവിനെയും അമ്മയെയും ഭാഗല്‍പൂരിലെ ഗ്ലോക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി യുവതി വ്യക്തമാക്കി. മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് തന്‍റെ ഭര്‍ത്താവ് മരിച്ചതെന്നും യുവതി വീഡിയോയില്‍ ആരോപിക്കുന്നു.

Advertising
Advertising

ജ്യോതികുമാറിനെ സസ്പെന്‍ഡ് ചെയ്തതായി ഭാഗല്‍പൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ താന്‍ നിരപരാധിയാണെന്നായിരുന്നു ജ്യോതികുമാര്‍ പൊലീസിനോട് പറഞ്ഞത്. കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്.പി പുരാന്‍ ഝാ പറഞ്ഞു.

അതേസമയം ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെയല്ലാതെ കോവിഡിനെതിരെ പോരാടാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ഭാഗല്‍പൂര്‍ എം.എല്‍.എ അജിത് ശര്‍മ്മ പറഞ്ഞു. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. 


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News