അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അറിയേണ്ടതെല്ലാം
കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
കേരളം
കേരളത്തിൽ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി
ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്
മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് നടക്കും
മാർച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും
മാർച്ച് 19 ന് പത്രിക സമർപ്പിക്കാനുള്ള സമയ പരിധി അവസാനിക്കും
മാർച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും
പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാർച്ച് 22
കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ ദീപക് മിശ്ര ഐ.പി.എസ്
പുഷ്‌പേന്ദ്ര കുമാർ പുനിയ കേരളത്തിൽ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനാവും
കേരളത്തിലെ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തിൽ തീരുമാനിക്കും
ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെയേ അനുവദിക്കൂ
പോളിംഗ് ബൂത്തുകളിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കണം
ബൂത്ത് സജ്ജമാക്കാൻ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും
കൊവിഡ് രോഗികൾക്കും 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ വോട്ടിന് അനുമതി
ബംഗാൾ
ബംഗാളിൽ എട്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്
മാർച്ച് 27, ഏപ്രിൽ 1, 6, 10, 17, 22, 26, 29 തിയ്യതികളിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്
പുതുച്ചേരി
പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി
ഏപ്രിൽ ആറിന് പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ്
തമിഴ്‌നാട്
തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി
ഏപ്രിൽ ആറിന് തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ്
അസം
അസമിൽ മൂന്ന് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ്
മാർച്ച് 27, ഏപ്രിൽ 1, 6 തിയ്യതികളിലാണ് അസമിൽ തെരഞ്ഞെടുപ്പ്
വോട്ടെണ്ണൽ
എല്ലായിടത്തും മെയ് രണ്ടിനാണ് വോട്ടെണ്ണൽ
റംസാൻ, ഹോളി, വിഷു, ബിഹു, ദുഃഖവെള്ളി എന്നീ തീയതികളെല്ലാം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നും
പ്രചരണം
പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേർ മാത്രം
വീട് കയറിയുള്ള പ്രചരണത്തിന് പരമാവധി അഞ്ച് പേർ
നിയന്ത്രണങ്ങളോടെ റോഡ് ഷോ നടത്താൻ അനുമതി