ഭായിമാരെ സംഘപരിവാർ ആട്ടിയോടിക്കുന്നത് എന്തിനുവേണ്ടി? | EDITOR'S TAKE | Assam's Bulldozer Action
Update: 2025-10-22 12:34 GMT
അസമില്‍ അനധികൃത കുടിയേറ്റമെന്ന പേരില്‍ ആയിരക്കണക്കിന് വീടുകള്‍ ഇടിച്ചുതകര്‍ത്തുകൊണ്ടിരിക്കുന്ന കാഴ്ച പ്രേക്ഷകര്‍ ഈ ദിവസങ്ങളില്‍ മീഡിയവണിലൂടെ കണ്ടിരിക്കുമല്ലോ. വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്ന ബംഗാളി സംസാരിക്കുന്നവരുടെ കുടിലുകളാണ് ഇങ്ങനെ തകര്‍ക്കുകയും അവരെ പെരുവഴിയിലാക്കുകയും ചെയ്യുന്നത്. ചെറുത്തുനിന്ന പാവപ്പെട്ട മനുഷ്യര്‍ക്കുനേരേ വെടിയുതിര്‍ക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ വാര്‍ത്തയെക്കുറിച്ച് ദേശീയതലത്തിലും കേരളത്തിലും ചര്‍ച്ചകള്‍ നടക്കുകയാണ്. സംഘപരിവാര്‍ ബംഗാളി മുസ്ലിങ്ങളെ മുന്‍ നിര്‍ത്തി നടപ്പാക്കാന്‍ പോകുന്ന ഗ്രാന്‍ഡ് പൊളിറ്റിക്കല്‍ ഡിസൈന്‍ എന്താണെന്ന് എഡിറ്റേഴ്സ് ടേക്ക് പരിശോധിക്കുന്നു.