ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമിടപാടുകളിൽ വൻ വർധന
ഡോളറിനെതിരെ രൂപയുടെ മൂല്യം 70 രൂപയിലേക്ക് എത്തിയതിന് പിന്നാലെ 15 ശതമാമാണ് ഇന്ത്യയിലേക്ക് പണം അയക്കുന്നത് വർദ്ധിച്ചത്
ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള പണമിടപാടുകളിൽ വന്‍ വര്‍ധന. ഡോളറിനെതിരെ രൂപയുടെ മൂല്യം 70 രൂപയിലേക്ക് എത്തിയതിന് പിന്നാലെ 15 ശതമാമാണ് ഇന്ത്യയിലേക്ക് പണം അയക്കുന്നത് വർദ്ധിച്ചത്. രൂപയെ അപേക്ഷിച്ച് ഖത്തര്‍ റിയാലിന്‍റെ മൂല്യം 19 രൂപയായതോടെയാണ് പ്രവാസികള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് പണമയക്കാന്‍ തുടങ്ങിയത്. ഇന്നലെ വരെ പത്തൊമ്പത് രൂപയ്ക്ക് മുകളിലാണ് ഖത്തരി റിയാലിന്‍റെ മൂല്യം.
നിനച്ചിരിക്കാതെ ലഭിച്ച ഈ മൂല്യ വര്‍ധന പരമാവധി പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണമയക്കുന്ന തിരക്കിലാണ് പ്രവാസികള്‍. ഇതോടൊപ്പം ഈദുല്‍ അസ്ഹ ആഘോഷമെത്തിയതും പണമയക്കല്‍ കൂടുന്നതിന് കാരണമായി. രൂപയുടെ വന്‍ തകര്‍ച്ചയെ തുടര്‍ന്ന് റിയാലീന്‍റെ വിനിമയ നിരക്ക് നേരത്തെ റെക്കോര്‍ഡ് കടന്നിരുന്നു. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങി മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള പണമയക്കിലിലും വര്‍ധനയുണ്ടായിട്ടുണ്ട്. അതെ സമയം സ്വര്‍ണ വിലയില്‍ വലിയ വര്‍ധന ഇതുവരെ രേഖപ്പെടുത്തിയി