മരുഭൂമിയിലെ ആട്ടിടയര്‍ക്ക് ശൈത്യകാല കിറ്റുകള്‍ വിതരണം ചെയ്ത് ഖത്തര്‍ ചാരിറ്റി

ഖത്തര്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക ജീവകാരുണ്യ പ്രവര്‍ത്തന വിഭാഗമായ ഖത്തര്‍ ചാരിറ്റി തൊഴില്‍ മന്ത്രാലയവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്

Update: 2019-02-03 18:07 GMT

ഖത്തറിലെ മരുഭൂമികളില്‍ ജോലി ചെയ്യുന്ന ആട്ടിടയരായ തൊഴിലാളികള്‍ക്ക് ഖത്തര്‍ ചാരിറ്റി ശൈത്യകാല കിറ്റുകള്‍ വിതരണം ചെയ്തു. ആസ്റ്റര്‍ മെഡിക്കല്‍ സെന്‍ററിന്‍റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി ആരോഗ്യ പരിചരണ ബോധവല്‍ക്കരണവും നടന്നു.

മരുഭൂമികളിലെ ഹസ്ബകളില്‍ തൊഴിലെടുക്കുന്ന കുറഞ്ഞ വേതനക്കാരായ ആട്ടിടയര്‍ക്കാണ് ഖത്തര്‍ ചാരിറ്റി സഹായമെത്തിച്ചത്. ശൈത്യകാലമായതോടെ തണുപ്പിനെയകറ്റാനുള്ള വസ്ത്രങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. സിമൈസിമാ അല്‍ഖോര്‍ ശഹാനിയ വക്റ തുടങ്ങിയ സ്ഥലങ്ങളിലെ ക്യാമ്പുകളിലുള്ള അറബി ആഫ്രിക്കന്‍ ഏഷ്യന്‍ തൊഴിലാളികള്‍ കിറ്റുകള്‍ ഏറ്റുവാങ്ങി.

Advertising
Advertising

Full View

ഖത്തര്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക ജീവകാരുണ്യ പ്രവര്‍ത്തന വിഭാഗമായ ഖത്തര്‍ ചാരിറ്റി തൊഴില്‍ മന്ത്രാലയവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നാല് ദിവസങ്ങളിലായി നടന്ന വിതരണ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വക്റ അല്‍ ഹസ്ബയില്‍ തൊഴില്‍ മന്ത്രാലയം ആരോഗ്യ സുരക്ഷാ സൂപ്പര്‍വൈസര്‍ ഖലീല്‍ അല്‍ ഇമാദി നിര്‍വഹിച്ചു. ആസ്റ്റര്‍ മെഡിക്കല്‍ സെന്‍ററിന്‍റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി മെഡിക്കല്‍ പരിശോധനകളും ആരോഗ്യ പരിചരണ ബോധവല്‍ക്കരണവും നടത്തി.

Tags:    

Similar News