യു.എന്‍ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് യമന്‍ പ്രസിഡന്റുമായി നാളെ ചര്‍ച്ച നടത്തും

യമന്‍ സമാധാന ചര്‍ച്ചയില്‍ സഖ്യസേനയും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്

Update: 2018-11-25 18:35 GMT

യമന്‍ സമാധാന ചര്‍ച്ചയുടെ ഭാഗമായി യുഎന്‍ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുമായി ചര്‍ച്ച നടത്തും. അടുത്ത മാസം സ്വീഡനിലാണ് സമാധാനചര്‍ച്ച നടക്കുക. നിര്‍ണായകമായ ചര്‍ച്ചയില്‍ സഖ്യസേനയും സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

യമന്‍ സമാധാന ചര്‍ച്ച നടക്കാനിരിക്കെ യമന്‍ യര്‍ക്കാറുമായും ഹൂതികളുമായും യു.എന്‍ മധ്യസ്ഥന്റെ ചര്‍ച്ച പൂര്‍ത്തിയായിട്ടുണ്ട്. ഹൂതികളുടെ പക്കലുള്ള ഹുദൈദ തുറമുഖത്തിന്റെ ചുമതല ഏറ്റെടുത്ത് സമാധാന ചര്‍ച്ച തുടങ്ങാനാണ് നീക്കം. ഇതിന്റെ ചര്‍ച്ച ഇനി നടത്താനുള്ളത് യമന്‍ പ്രസിഡണ്ട് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയുമായാണ്. റിയാദില്‍ കഴിയുന്ന ഹാദിയുമായി നാളെയാകും കൂടിക്കാഴ്ച പൂര്‍ത്തിയാക്കുക. സ്വീഡനിലാണ് അടുത്ത മാസം സമാധാന ചര്‍ച്ചകള്‍. ഇതിനു മുന്നോടിയായി എല്ലാ കക്ഷികളും ചര്‍ച്ചക്കെത്തുമെന്നാണ് നിലവിലെ സൂചന.

Tags:    

Similar News